Photo: twitter.com/IndSuperLeague
കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ സ്വന്തം മൈതാനത്ത് ചെന്നൈയിന്‍ എഫ്‌സിയോട് തോല്‍വി വഴങ്ങി ഈസ്റ്റ് ബംഗാള്‍. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഈസ്റ്റ് ബംഗാളിന്റെ തോല്‍വി.
69-ാം മിനിറ്റില്‍ ആകാശ് സാങ്‌വാനെടുത്ത കോര്‍ണറില്‍ തലവെച്ച് ഇറാനിയന്‍ താരം വഫ ഹഖമനേഷിയാണ് ചെന്നൈനിന്റെ വിജയ ഗോള്‍ നേടിയത്. ഈ ഗോള്‍നേട്ടത്തിനു പിന്നാലെ ജേഴ്‌സിയൂരി ആഘോഷത്തിന് മുതിര്‍ന്ന വഫയ്ക്ക് രണ്ടാം മഞ്ഞക്കാര്‍ഡും മാര്‍ച്ചിങ് ഓര്‍ഡറും ലഭിച്ചു. നേരത്തെ തന്നെ വഫ ഒരു മഞ്ഞക്കാര്‍ഡ് വാങ്ങിയിരുന്നു.
എന്നാല്‍ 75-ാം മിനിറ്റില്‍ സാര്‍ഥക് ഗൊലിക്കും രണ്ടാം മഞ്ഞക്കാര്‍ഡ് ലഭിച്ചതോടെ ചെന്നൈയിനും ശേഷിച്ച സമയം 10 പേരുമായാണ് കളിച്ചത്.
സീസണില്‍ രണ്ടാം ജയം നേടിയ ചെന്നൈയിന്‍ ഏഴു പോയന്റോടെ അഞ്ചാം സ്ഥാനത്തെത്തി. അഞ്ചു കളികളില്‍ ഒരു ജയം മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ പത്താം സ്ഥാനത്താണ്.
Content Highlights: ISL 2022-2023 East Bengal FC lost to Chennaiyin FC


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..