photo:twitter/Indian Super League
ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിന് എഫ്സിയും ഹൈദരാബാദ് എഫ് സിയും തമ്മിലുള്ള പോരാട്ടം സമനിലയില്‍ കലാശിച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്.
ഹൈദരാബാദിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ചെന്നൈയിന് എഫ്സി മുന്നിലെത്തി. 57-ാം മിനിറ്റില്‍ പെറ്റര്‍ സ്ലിസ്കോവിച്ചാണ് ചെന്നൈയിന് ലീഡ് സമ്മാനിച്ചത്. എന്നാല്‍ കളിയവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കേ ചെന്നൈയിന്റെ വിജയപ്രതീക്ഷകളെ തട്ടിത്തെറിപ്പിച്ച് ഹൈദരാബാദ് സമനിലഗോള്‍ നേടി. 87-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സൂപ്പര്‍താരം ബര്‍ത്തലോമ്യു ഒഗ്ബച്ചെയാണ് വലകുലുക്കിയത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഒഗ്ബച്ചെയുടെ 60-ാം ഗോളായിരുന്നു അത്.
സമനിലയോടെ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഹൈദരാബാദ് എഫ്സി. 14-മത്സരങ്ങളില്‍ നിന്ന് പത്ത് ജയവും രണ്ടുവീതം സമനിലയും തോല്‍വികളുമടക്കം 32-പോയന്റാണ് ടീമിന്റെ സമ്പാദ്യം. 13-മത്സരങ്ങളില്‍ നിന്ന് 16 പോയന്റോടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ചെന്നൈയിന് എഫ്സി.
Content Highlights: Hyderabad FC vs Chennaiyin FC
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..