Photo: twitter.com/IndSuperLeague
ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചാമ്പ്യന്മാരുടെ പോരാട്ടത്തില്‍ ഹൈദരാബാദിന് വിജയം. നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് മുന്‍ ചാമ്പ്യന്മാരായ എ.ടി.കെ മോഹന്‍ ബഗാനെ കീഴടക്കി. എതിരില്ലാത്ത ഒരു ഗോളിനാണ് ഹൈദരാബാദിന്റെ വിജയം.
86-ാം മിനിറ്റില്‍ സൂപ്പര്‍താരം ബര്‍ത്തലോമ്യു ഒഗ്‌ബെച്ചെയാണ് ഹൈദരാബാദിനുവേണ്ടി വലകുലുക്കിയത്. ഈ വിജയത്തോടെ ഹൈദരാബാദ് രണ്ടാം സ്ഥാനത്ത് തുടരുന്നു. 18 മത്സരങ്ങളില്‍ നിന്ന് 39 പോയന്റാണ് ടീമിനുള്ളത്. ഈ വിജയത്തോടെ ഹൈദരാബാദ് രണ്ടാം സ്ഥാനക്കാരായി സെമി ഫൈനല്‍ ബര്‍ത്തുറപ്പിച്ചു.
മറുവശത്ത് മോഹന്‍ ബഗാന് പ്ലേ ഓഫ് യോഗ്യതയ്ക്കായി ഇനിയും കാത്തിരിക്കണം. നിലവില്‍ 18 മത്സരങ്ങളില്‍ നിന്ന് 28 പോയന്റുമായി ലീഗില്‍ നാലാമതാണ് മോഹന്‍ ബഗാന്‍. അടുത്ത രണ്ട് മത്സര ഫലങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും മോഹന്‍ ബഗാന്റെ പ്ലേ ഓഫ് പ്രവേശനം.
മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയത് മോഹന്‍ ബഗാനാണെങ്കിലും അവസാന ചിരി ഹൈദരാബാദിന്റെതായി. പകരക്കാരനായി വന്നാണ് ഓഗ്‌ബെച്ചെ വിജയഗോള്‍ നേടിയത്. ഇനി രണ്ട് മത്സരങ്ങളാണ് ഇരുടീമുകള്‍ക്കും ലീഗ് ഘട്ടത്തില്‍ ശേഷിക്കുന്നത്.
ഹൈദരാബാദിന് കേരള ബ്ലാസ്‌റ്റേഴ്‌സും ജംഷേദ്പുര്‍ എഫ്.സിയുമാണ് എതിരാളികള്‍. മറുവശത്ത് മോഹന്‍ ബഗാന് കേരള ബ്ലാസ്‌റ്റേഴ്‌സുമായും ഈസ്റ്റ് ബംഗാളുമായും മത്സരമുണ്ട്.
Content Highlights: hyderabad fc vs atk mohun bagan isl match updates
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..