അപരാജിതം; കുതിപ്പ് തുടര്‍ന്ന് ഹൈദരാബാദ് എഫ്‌.സി, ജംഷേദ്പുരിനെ ഒരു ഗോളിന് വീഴ്ത്തി


photo:twitter/Hyderabad FC

ജംഷേദ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അപരാജിതകുതിപ്പ് തുടര്‍ന്ന് ഹൈദരാബാദ് എഫ്‌.സി. ബുധനാഴ്ച നടന്ന മത്സരത്തില്‍ ജംഷേദ്പുരിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഹൈദരാബാദ് പരാജയപ്പെടുത്തിയത്. ഇതോടെ ആറ് മത്സരങ്ങളില്‍ നിന്ന് 16 പോയന്റോടെ പട്ടികയില്‍ തലപ്പത്ത് തുടരുകയാണ് ഹൈദരാബാദ്. ഹൈദരാബാദിന്റെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്.

സ്വന്തം തട്ടകത്തില്‍ ആദ്യ മിനിറ്റ് മുതല്‍ മികച്ച ആക്രമണങ്ങളുമായാണ് ജംഷേദ്പുര്‍ കളിച്ചത്. ജംഷേദ്പുര്‍ മുന്നേറ്റങ്ങള്‍ പെനാല്‍റ്റി ബോക്‌സില്‍ ഭീതി സൃഷ്ടിച്ചുകൊണ്ടേയിരുന്നു. 37-ാം മിനിറ്റില്‍ ഹൈദരാബാദ് ഗോള്‍കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണി പരിക്കേറ്റ് പുറത്തുപോയി. ഗോള്‍രഹിതമായിട്ടാണ് ആദ്യ പകുതി അവസാനിച്ചത്.



രണ്ടാം പകുതിയില്‍ തുടക്കം മുതല്‍ തന്നെ ഹൈദരാബാദ് മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു. ഒടുവില്‍ 47-ാം മിനിറ്റില്‍ കിട്ടിയ അവസരം ഗോളാക്കി മാറ്റുകയും ചെയ്തു. മികച്ച ഷോട്ടിലൂടെ മുന്നേറ്റനിരതാരം മുഹമ്മദ് യാസിറാണ് ഹൈദരാബാദിനെ മുന്നിലെത്തിച്ചത്.

സമനിലഗോളിനായി ജംഷേദ്പുര്‍ മുന്നേറ്റം ശക്തമാക്കി. നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ വലകുലുക്കാനായില്ല. ഇതോടെ സ്വന്തം തട്ടകത്തില്‍ ജംഷേദ്പുര്‍ തോല്‍വിയോടെ മടങ്ങി. അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് പോയന്റോടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ജംഷേദ്പുര്‍. ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവും ഒരു സമനിലയുമായി ഹൈദരാബാദ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നാല് മത്സരങ്ങളില്‍ നിന്ന് ഒമ്പത് പോയന്റുമായി എഫ്‌.സി. ഗോവയാണ് രണ്ടാം സ്ഥാനത്ത്.

Content Highlights: Hyderabad FC beat Jamshedpur FC indian super league


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented