വീണ്ടും വിജയം, ഗോവയെ കീഴടക്കി ഒന്നാം സ്ഥാനം സ്വന്തമാക്കി ഹൈദരാബാദ് 


Photo: PTI

ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയം തുടര്‍ന്ന് നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ്. എഫ്.സി.ഗോവയെ എതിരില്ലാത്ത ഒരു ഗോളിന് ഹൈദരാബാദ് മറികടന്നു. സ്വന്തം മണ്ണില്‍ നടന്ന മത്സരത്തില്‍ ഹൈദരാബാദിനായി ഹാവിയര്‍ സിവിയേറോ വിജയഗോള്‍ നേടി.

ഈ വിജയത്തോടെ ഹൈദരാബാദ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവും ഒരു സമനിലയുമടക്കം 10 പോയന്റാണ് ടീമിനുള്ളത്. ഗോവ നാലാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റാണ് ടീമിനുള്ളത്.



മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയത് ഗോവയായിരുന്നുവെങ്കിലും നിര്‍ണായക ഗോളടിച്ച് ഹൈദരാബാദ് വിജയം നേടുകയായിരുന്നു. മത്സരത്തിന്റെ 10-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. സൂപ്പര്‍താരം ബര്‍ത്തലോമ്യു ഓഗ്‌ബെച്ചെയുടെ അസിസ്റ്റില്‍ നിന്നാണ് സിവിയേറോ ലക്ഷ്യം കണ്ടത്.

ത്രോയിലൂടെ ലഭിച്ച പന്ത് ഹെഡ്ഡ് ചെയ്ത് ഓഗ്‌ബെച്ചെ സിവിയേറോയ്ക്ക് കൈമാറി. പന്ത് സ്വീകരിച്ച് മുന്നേറിയ സിവിയേറോ ഗോള്‍കീപ്പര്‍ അര്‍ഷ്ദീപ് സിങ്ങിനെ നിസ്സഹായനാക്കി ലക്ഷ്യം കണ്ടു. ഈ ഗോളിന്റെ ബലത്തിലാണ് ഹൈദരാബാദ് വിജയം നേടിയത്. ഹൈദരാബാദ് പ്രതിരോധം ശക്തിപ്പെടുത്തതോടെ ഗോവയുടെ സമനില ഗോള്‍ നേടാനുള്ള ശ്രമങ്ങളെല്ലാം പാഴായി.

83-ാം മിനിറ്റില്‍ ഗോവയ്ക്ക് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു. ഗോവയുടെ ആല്‍വാരോ വാസ്‌ക്വസിനെ ബോക്‌സിനുള്ളില്‍ വെച്ച് ഹൈദരാബാദിന്റെ ആകാശ് മിശ്ര വീഴ്ത്തി. ഇത് കണ്ട റഫറി മറ്റൊന്നുമാലോചിക്കാതെ പെനാല്‍ട്ടി വിധിച്ചു. എന്നാല്‍ കിക്കെടുത്ത സൂപ്പര്‍താരം വാസ്‌ക്വെസിന് പിഴച്ചു. താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോയി. സമനില നേടാനുള്ള സുവര്‍ണാവസരം ഗോവയ്ക്ക് നഷ്ടമായി.വൈകാതെ മത്സരം ഹൈദരാബാദ് സ്വന്തമാക്കി.

ഗോവയുടെ സീസണിലെ ആദ്യ തോല്‍വി കൂടിയാണിത്. ഹൈദരാബാദ് തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയമറിയാതെ കുതിപ്പ് തുടര്‍ന്നു.

Content Highlights: isl 2022-2023, isl, indian super league, hyderabad fc, fc goa, football news, sports news, sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented