മൂന്നടിച്ച് ആദ്യവിജയം സ്വന്തമാക്കി ഹൈദരാബാദ്, നോര്‍ത്ത് ഈസ്റ്റിന് വീണ്ടും തോല്‍വി


Photo: twitter.com/HydFCOfficial

ഗുവാഹട്ടി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്.സിയ്ക്ക് സീസണിലെ ആദ്യ വിജയം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഹൈദരാബാദ് വിജയമാഘോഷിച്ചത്. നോര്‍ത്ത് ഈസ്റ്റിന്റെ ഹോംഗ്രൗണ്ടില്‍ നടന്ന മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്താന്‍ ഹൈദരാബാദിന് സാധിച്ചു.

13-ാം മിനിറ്റിലാണ് ഹൈദരാബാദ് ആദ്യം വലകുലുക്കിയത്. സൂപ്പര്‍താരം ബര്‍ത്തലോമ്യു ഓഗ്‌ബെച്ചെയാണ് ടീമിനായി സ്‌കോര്‍ ചെയ്തത്. യാസിര്‍ ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ അളന്നുമുറിച്ച ക്രോസിന് കാല്‍ വെയ്‌ക്കേണ്ട ആവശ്യമേ ഓഗ്‌ബെച്ചെയ്ക്കുണ്ടായിരുന്നുള്ളൂ. പന്ത് അനായാസം വലയിലെത്തി. ഓഗ്‌ബെച്ചെയുടെ 54-ാം ഐ.എസ്.എല്‍. ഗോള്‍ കൂടിയാണിത്. ആദ്യപകുതിയില്‍ ഈ ഗോളിന്റെ ബലത്തില്‍ ഹൈദരാബാദ് മുന്നില്‍ നിന്നു.



രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമിച്ച് കളിക്കുന്ന ഹൈദരാബാദിനെയാണ് കണ്ടത്. 53-ാം മിനിറ്റില്‍ ഹൈദരാബാദിന് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു. ഓഗ്‌ബെച്ചെയെ ബോക്‌സില്‍ ഫൗള്‍ ചെയ്തതിനാണ് പെനാല്‍ട്ടി ലഭിച്ചത്. എന്നാല്‍ കിക്കെടുത്ത ഓഗ്‌ബെച്ചെയ്ക്ക് പിഴച്ചു. താരത്തിന്റെ പെനാല്‍ട്ടി കിക്ക് ഗോള്‍കീപ്പര്‍ അരിന്ധം ഭട്ടാചാര്യ രക്ഷപ്പെടുത്തി.

എന്നാല്‍ 69-ാം മിനിറ്റില്‍ ഹാളിചരണ്‍ നര്‍സാരിയിലൂടെ ഹൈദരാബാദ് രണ്ടാം ഗോളടിച്ചു. നോര്‍ത്ത് ഈസ്റ്റിന്റെ പ്രതിരോധതാരം ബോറയുടെ പിഴവില്‍ നിന്നാണ് ഗോള്‍ പിറന്നത്. പന്ത് ക്ലിയര്‍ ചെയ്യുന്നതിന് പകരം ഡ്രിബിള്‍ ചെയ്യാന്‍ ശ്രമിച്ച ബോറയുടെ ശ്രമം പാളി. ബോറയുടെ കാലില്‍ നിന്ന് പന്ത് റാഞ്ചിയെടുത്ത നര്‍സാരി ലക്ഷ്യം കണ്ടു. ഇതോടെ ഹൈദരാബാദ് മത്സരത്തില്‍ വ്യക്തമായ ആധിപത്യം സ്വന്തമാക്കി.

മൂന്നാം ഗോള്‍ പകരക്കാരനായി ബോര്‍യ ഹെരേരയുടെ വകയായിരുന്നു. ഹാവിയര്‍ സിവിയേരോയ്ക്ക് പകരം 71-ാം മിനിറ്റില്‍ പകരക്കാരനായി വന്ന ഹെരേര രണ്ട് മിനിറ്റുകൊണ്ട് തന്നെ ലക്ഷ്യം കണ്ടു. നര്‍സാരിയുടെ പാസ് സ്വീകരിച്ച് മികച്ച ഫിനിഷിലൂടെ ഹെരേര വലകുലുക്കി. ഇതോടെ ഹൈദരാബാദ് വിജയമുറപ്പിച്ചു.

ഈ വിജയത്തോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയന്റുമായി ഹൈദരാബാദ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. രണ്ട് മത്സരങ്ങളും പരാജയപ്പെട്ട നോര്‍ത്ത് ഈസ്റ്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

Content Highlights: isl, isl 2022-2023, indian super league, hyderabad fc, north east united, football news, sports news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented