പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് ജംഷേദ്പുര്‍, ഈസ്റ്റ് ബംഗാളിനെതിരേ വിജയം


Photo: twitter.com/IndSuperLeague

കൊല്‍ക്കത്ത: ഒരുഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ട് ഗോള്‍ തിരിച്ചടിച്ച് വിജയം സ്വന്തമാക്കി ജംഷേദ്പുര്‍. ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ജംഷേദ്പുര്‍ വിജയമാഘോഷിച്ചത്.

ഹാരി സോയര്‍, റിഥ്വിക് ദാസ് എന്നിവര്‍ ജംഷേദ്പുരിനായി വലകുലുക്കിയപ്പോള്‍ ക്ലെയിറ്റണ്‍ സില്‍വ ഈസ്റ്റ് ബംഗാളിനായി ആശ്വാസഗോള്‍ നേടി. വിജയം നേടിയിട്ടും ജംഷേദ്പുര്‍ പോയന്റ് പട്ടികയില്‍ 10-ാം സ്ഥാനത്ത് തുടരുകയാണ്. 14 മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയം മാത്രം നേടിയ ജഷേദ്പുരിന് ഒന്‍പത് പോയന്റാണുള്ളത്. 13 മത്സരങ്ങളില്‍ നിന്ന് 12 പോയന്റുള്ള ഈസ്റ്റ് ബംഗാള്‍ ഒന്‍പതാം സ്ഥാനത്ത് തുടരുന്നു.

12-ാം മിനിറ്റില്‍ത്തന്നെ ഈസ്റ്റ് ബംഗാള്‍ മത്സരത്തില്‍ ലീഡെടുത്തു. നായകന്‍ ക്ലെയിറ്റണ്‍ സില്‍വയാണ് ടീമിനായി വലകുലുക്കിയത്. ആദ്യ പകുതിയില്‍ ആ ലീഡ് നിലനിര്‍ത്താനും ടീമിനായി. എന്നാല്‍ രണ്ടാം പകുതിയില്‍ മത്സരമാകെ മാറിമറിഞ്ഞു.

രണ്ടാം പകുതിയില്‍ ജംഷേദ്പുര്‍ അത്ഭുത പ്രകടനം പുറത്തെടുത്തു. 61-ാം മിനിറ്റില്‍ ഹാരി സോയറിലൂടെ ജംഷേദ്പുര്‍ ഈസ്റ്റ് ബംഗാളിനെതിരേ സമനില പിടിച്ചു. ഈ ഗോള്‍ ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. പിന്നാലെ ജംഷേദ്പുര്‍ അടുത്ത വെടി പൊട്ടിച്ചു.

85-ാം മിനിറ്റില്‍ യുവതാരം റിഥ്വിക് ദാസാണ് ജംഷേദ്പുരിന്റെ വിജയഗോള്‍ നേടിയത്. തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയാണ് താരം വലകുലുക്കിയത്. ജര്‍മന്‍പ്രീത് സിങ്ങിന്റെ അളന്നുമുറിച്ച ക്രോസിന് കൃത്യമായി തലവെച്ച് റിഥ്വിക് ദാസ് ടീമിന് വിജയം സമ്മാനിച്ചു.

Content Highlights: east bengal vs jamshedpur isl 2023 match result


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


Gautam Adani

2 min

എസ്.ബി.ഐ അദാനിക്ക് നല്‍കിയത് 21,370 കോടി രൂപയുടെ വായ്പ; ഓഹരികളില്‍ തകര്‍ച്ച തുടരുന്നു

Feb 2, 2023

Most Commented