Photo: twitter.com/IndSuperLeague
ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് ചെന്നൈയിന്‍ എഫ്.സി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയിന്റെ വിജയം. ഈ തോല്‍വിയോടെ ഈസ്റ്റ് ബംഗാള്‍ പ്ലേ ഓഫ് കാണാതെ പുറത്തായി.
ചെന്നൈയിന് വേണ്ടി ക്വാമി കരികരിയും റഹിം അലിയുമാണ് ഗോളടിച്ചത്. 48-ാം മിനിറ്റില്‍ കരികരിയിലൂടെ മുന്നിലെത്തിയ ചെന്നൈയിന് വേണ്ടി 87-ാം മിനിറ്റില്‍ റഹീം അലി ഗോള്‍ നേട്ടം പൂര്‍ത്തിയാക്കി. എട്ട് മത്സരത്തിനുശേഷമാണ് ചെന്നൈയിന്‍ വിജയം നേടിയത്.
ഈ വിജയത്തോടെ ചെന്നൈയിന്‍ നേരിയ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. പ്ലേ ഓഫില്‍ കയറാന്‍ ഇനിയുള്ള മത്സരങ്ങളില്‍ ചെന്നൈയിന്‍ വിജയിക്കുകയും മറ്റ് മത്സരഫലങ്ങളെ ആശ്രയിക്കുകയും വേണം.
നിലവില്‍ 18 മത്സരങ്ങളില്‍ നിന്ന് 21 പോയന്റുമായി പട്ടികയില്‍ എട്ടാമതാണ് ചെന്നൈയിന്‍. ഈസ്റ്റ് ബംഗാള്‍ 16 പോയന്റുമായി ഒന്‍പതാം സ്ഥാനത്താണ്.
Content Highlights: east bengal vs chennaiyin fc isl 2023 match result
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..