ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ കൈപിടിക്കാന്‍ ആദിവാസി ഊരിലെ കുരുന്നുകള്‍ കൊച്ചിയില്‍


Photo: KeralaBlasters

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച്ച നടക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍.) മത്സരത്തില്‍ താരങ്ങളെ ഗ്രൗണ്ടിലേക്കു കൈപിടിച്ച് ആനയിക്കാന്‍ ഊരിലെ കുരുന്നു കായികതാരങ്ങള്‍ കൊച്ചിയിലെത്തി. കാസര്‍ഗോഡ് കരിന്തലം ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലെ 22 ഗോത്രവര്‍ഗ വിദ്യാര്‍ഥികളാണ് കേരള ബ്ലാസ്റ്റേഴ്‌സ് - മുംബൈ സിറ്റി മത്സരത്തില്‍ താരങ്ങളെ ഗ്രൗണ്ടിലേക്ക് ആനയിക്കാന്‍ എത്തിയിരിക്കുന്നത്.

എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയ കുട്ടികളെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കൂടിയായ പി.വി. ശ്രീനിജിന്‍ എം.എല്‍.എ. പൂക്കളും മധുരവും നല്‍കി സ്വീകരിച്ചു. ട്രൈബല്‍ വകുപ്പിന്റെയും ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സിലിന്റെയും ശ്രമഫലമായാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ അവസരം കൈവന്നിരിക്കുന്നത്. ഇതുവരെ ടെലിവിഷന്‍ സ്‌ക്രീനിലൂടെ മാത്രം കണ്ടിരുന്ന താരങ്ങളെ നേരില്‍ കാണാനുള്ള ആവേശത്തിലാണു കുട്ടികള്‍.



മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റനും ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ ഡയറക്ടറുമായ കെ.വി. ധനേഷിന്റെ നേതൃത്വത്തിലാണ് കുട്ടികള്‍ എത്തിയത്. വിവിധ ആദിവാസി ഊരുകളില്‍നിന്നുള്ള കായിക വിദ്യാര്‍ഥികളാണ് ഇവര്‍.

എറണാകുളം ട്രൈബല്‍ ഹോസ്റ്റലിലാണ് കുട്ടികള്‍ താമസിക്കുന്നത്. ഇവര്‍ക്ക് കൊച്ചിയെ അടുത്തറിയാനും ആസ്വദിക്കാനുമുള്ള സൗകര്യം കൂടി അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. ഈ 22 പേര്‍ക്ക് പുറമെ സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ റസിഡന്‍ഷ്യന്‍ സ്പോര്‍ട്‌സ് സ്‌കൂളുകളില്‍ നിന്നുള്ള മറ്റ് 100 വിദ്യാര്‍ഥികള്‍ക്കും വെള്ളിയാഴ്ച നടക്കുന്ന മത്സരം കാണാനുള്ള അവസരവും ക്രമീകരിച്ചിട്ടുണ്ട്.

ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി സിമി ആന്റണി, ആലുവ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആര്‍. അനൂപ്, മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലെ ഉദ്യോഗസ്ഥനായ കെ.എം. മുനീര്‍ തുടങ്ങിയവരും വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

Content Highlights: Children from tribal villages in Kochi for child mascots for kerala blasters


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented