തകര്‍പ്പന്‍ ജയവുമായി ചെന്നൈയിന്‍ എഫ്‌സി; ജംഷേദ്പുരിനെ വീഴ്ത്തി


photos: twitter/ Chennaiyin FC

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ്‌സിക്ക് തകര്‍പ്പന്‍ ജയം. ജംഷേദ്പുര്‍ എഫ്‌സിയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ചെന്നൈയിന്‍ എഫ്‌സി പരാജയപ്പെടുത്തിയത്. ആറ് മത്സരങ്ങളില്‍ നിന്ന് പത്ത് പോയന്റുമായി നിലവില്‍ അഞ്ചാം സ്ഥാനത്താണ് ചെന്നൈയിന്‍ എഫ്‌സി.

സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 27-ാം മിനിറ്റില്‍ തന്നെ ചെന്നൈയിന്‍ മുന്നിലെത്തി. സ്‌ട്രൈക്കര്‍ സ്ലിസ്‌ക്കോവിക്കാണ് ഗോള്‍ നേടിയത്. എന്നാല്‍ 76-ാം മിനിറ്റില്‍ ജംഷേദ്പുര്‍ തിരിച്ചടിച്ചു. ഇഷാന്‍ പണ്ഡിതയാണ് വലകുലുക്കിയത്. എന്നാല്‍ 77-ാം മിനിറ്റില്‍ വിന്‍സി ബരേറ്റോയിലൂടെ ചെന്നൈയിന്‍ ലീഡെടുത്തു. 85-ാം മിനിറ്റില്‍ അബ്ദെനാസ്സര്‍ എല്‍ ഖയാട്ടിയിലൂടെ ചെന്നൈയിന്‍ മൂന്നാം ഗോളും നേടി.



ആറ് മത്സരങ്ങളില്‍ നിന്ന് നാല് പോയന്റോടെ നിലവില്‍ ഒമ്പതാം സ്ഥാനത്താണ് ജംഷേദ്പുര്‍ എഫ്‌സി.

Content Highlights: Chennaiyin FC vs Jamshedpur FC ISL 2022-23


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented