സുവര്‍ണാവസരങ്ങള്‍ തുലച്ച് ചെന്നൈയിന്‍, വിജയത്തോടെ ഗോവ ഒന്നാമത്


Photo: twitter.com/FCGoaOfficial

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്.സിയ്‌ക്കെതിരേ എഫ്.സി.ഗോവയ്ക്ക് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഗോവയുടെ വിജയം. ചെന്നൈയുടെ തട്ടകത്തില്‍ ആതിഥേയര്‍ നിരവധി സുവര്‍ണാവസരങ്ങള്‍ തുലച്ചു.

ഗോവയ്ക്ക് വേണ്ടി റെഡീം ടിലാങ്ങും നോഹ സദാവോയിയും ലക്ഷ്യം കണ്ടു. ഈ വിജയത്തോടെ ഗോവ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. കളിച്ച രണ്ട് മത്സരങ്ങളിലും വിജയിച്ച ഗോവയ്ക്ക് ആറ് പോയന്റാണുള്ളത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് പോയന്റുള്ള ചെന്നൈയിന്‍ അഞ്ചാമതാണ്. ചെന്നൈയിന്റെ സീസണിലെ ആദ്യ തോല്‍വിയുമാണിത്.



മത്സരത്തിന്റെ 10-ാം മിനിറ്റിലാണ് ഗോവ ആദ്യ ഗോളടിച്ചത്. നോഹ സദാവോയിയുടെ മികച്ച ക്രോസ് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ റെഡീം വലയിലെത്തിച്ചു. ചെന്നൈയിന്‍ ഡിഫന്‍ഡര്‍ നരെയ്ന്‍ ദാസിന്റെ പ്രതിരോധക്കുരുക്ക് പൊട്ടിച്ച റെഡീം അത്യുഗ്രന്‍ ഹെഡ്ഡര്‍ ഗോളാണ് നേടിയത്.

ഗോള്‍ വഴങ്ങിയ ശേഷം ചെന്നൈയിന്‍ ആക്രമണം ശക്തിപ്പെടുത്തി. 20-ാം മിനിറ്റില്‍ ചെന്നൈയിന്‍ ഗോളെന്നുറച്ച സുവര്‍ണാവസരം നഷ്ടപ്പെടുത്തി. മലയാളി താരം പ്രശാന്തില്‍ നിന്ന് പാസ് സ്വീകരിച്ച റഹീം അലി ഗോവന്‍ പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തു. എന്നാല്‍ ഗോള്‍കീപ്പര്‍ ധീരജ് ഇത് തട്ടി. ഗോള്‍കീപ്പറുടെ കൈയ്യില്‍ തട്ടിയുയര്‍ന്ന പന്ത് ക്രോസ് ബാറിലും ഇടിച്ചുതെറിച്ചു. പന്ത് നേരെയെത്തിയത് പീറ്റര്‍ സ്ലിസ്‌കോവിച്ചിന്റെ കാലിലാണ്. സ്ലിസ്‌കോവിച്ചിന്റെ ഗോളെന്നുറച്ച ഷോട്ടും ധീരജ് വിഫലമാക്കി. ധീരജിന്റെ അത്യുഗ്രന്‍ പ്രകടനം ചെന്നൈയിന് വെല്ലുവിളിയായി.

പിന്നീട് നിരവധി അവസരങ്ങളാണ് ചെന്നൈയിനെ തേടി ആദ്യ പകുതിയിലെത്തിയത്. പക്ഷേ ഒന്നുപോലും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. രണ്ടാം പകുതിയില്‍ ഗോവയുടെ ഗോള്‍കീപ്പര്‍ ധീരജ് പരിക്കേറ്റ് പുറത്തായി. കോര്‍ണര്‍ കിക്ക് തടയുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ ധീരജിന് പകരം ഗോള്‍കീപ്പര്‍ അര്‍ഷ്ദീപ് സിങ് കളിക്കാനിറങ്ങി.

അര്‍ഷ്ദീപും നന്നായി കളിക്കാനാരംഭിച്ചതോടെ ചെന്നൈയിന്‍ വിയര്‍ത്തു. ഗോളെന്നുറച്ച അഞ്ചോളം അവസരങ്ങളാണ് ചെന്നൈയിന്‍ പാഴാക്കിയത്. പകരക്കാരെ മാറിമാറി പരീക്ഷിച്ചിട്ടും സമനില ഗോള്‍ കണ്ടെത്താന്‍ ആതിഥേയര്‍ക്ക് സാധിച്ചില്ല. 12 മിനിറ്റാണ് റഫറി അധികസമയമായി നല്‍കിയത്. ചെന്നൈയിന്‍ ആക്രമിച്ചാണ് കളിച്ചത്. ഇതിനിടയില്‍ ഗോവ രണ്ടാം ഗോളടിച്ചു.

ശിഥിലമായിക്കിടന്ന ചെന്നൈയിനിന്റെ പ്രതിരോധത്തിന്റെ പാളിച്ച മുതലെടുത്ത നോഹ സദാവോയി അനായാസം ഗോളടിച്ച് ടീമിന് വിജയമുറപ്പിച്ചു. ഒരു ഗോളടിക്കുകയും ഒരു അസിസ്റ്റ് നല്‍കുകയും ചെയ്ത നോഹ മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്തു. നോഹയുടെ ഗോളിന്റെ ബലത്തില്‍ ഗോവ വിജയമുറപ്പിച്ചു.

Content Highlights: isl 2022, isl, chennaiyin fc vs fc goa, isl, indian super league, isl result, fc goa match, sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented