10 പേരായി ചുരുങ്ങിയിട്ടും ബെംഗളൂരുവിനെ സമനിലയില്‍ തളച്ച് ചെന്നൈയിന്‍ എഫ്.സി.


Photo: twitter.com/IndSuperLeague

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശകരമായ മത്സരത്തില്‍ ബെംഗളൂരു എഫ്.സിയെ സമനിലയില്‍ തളച്ച് ചെന്നൈയിന്‍ എഫ്.സി. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. പത്തുപേരായി ചുരുങ്ങിയിട്ടും ചെന്നൈയിന്‍ ബെംഗളൂരുവിനെ സമനിലയില്‍ കുരുക്കുകയായിരുന്നു. ബെംഗളൂരുവിന് വേണ്ടി റോയ് കൃഷ്ണയും ചെന്നൈയിന് വേണ്ടി മലയാളി താരം കെ.പ്രശാന്തും ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ ബെംഗളൂരു എഫ്.സി. ലീഡെടുത്തു. സൂപ്പര്‍ താരം റോയ് കൃഷ്ണയാണ് ടീമിനായി വലകുലുക്കിയത്. തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയാണ് റോയ് കൃഷ്ണ ഗോളടിച്ചത്. ശിവശക്തി നാരായണന്‍ നല്‍കിയ ക്രോസ് ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് റോയ് കൃഷ്ണ ഗോളാക്കി മാറ്റുകയായിരുന്നു.



ആദ്യപകുതി അവസാനിക്കുന്നതിന് സെക്കന്‍ഡുകള്‍ മുന്‍പ് വരെ ഈ ലീഡ് നിലനിര്‍ത്താന്‍ ബെംഗളൂരുവിന് സാധിച്ചു. എന്നാല്‍ ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ മലയാളി താരം കെ. പ്രശാന്തിലൂടെ ചെന്നൈയിന്‍ സമനില ഗോള്‍ നേടി. സ്ലിസ്‌കോവിച്ചിന്റെ പാസ് സ്വീകരിച്ച് ബോക്‌സിലേക്ക് മുന്നേറിയ പ്രശാന്ത് ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിനെ മറികടന്ന് പന്ത് വലയിലെത്തിച്ചു. ഗുര്‍പ്രീതിനെ മറികടന്ന് പന്ത് പോസ്റ്റിന്റെ ഇടത്തേ മൂലയില്‍ ചെന്നുപതിച്ചു. പിന്നാലെ ആദ്യപകുതി അവസാനിച്ചു.

രണ്ടാം പകുതിയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 82-ാം മിനിറ്റില്‍ ചെന്നൈയിന്‍ ഗോള്‍കീപ്പര്‍ ദേബ്ജിത് മജുംദാര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. റോയ് കൃഷ്ണയെ ബോക്‌സിന് തൊട്ടുവെളിയില്‍ വെച്ച് വീഴ്ത്തിയതിനാണ് ദേബ്ജിത്തിന് ചുവപ്പുകാര്‍ഡ് വിധിച്ചത്. മുന്നോട്ടുകയറി പന്ത് തടയാന്‍ ശ്രമിച്ച ദേബ്ജിത്ത് റോയ് കൃഷ്ണയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇത് കണ്ട റഫറി മറ്റൊന്നും ചിന്തിക്കാതെ ചുവപ്പുകാര്‍ഡ് വിധിച്ചു. ദേബ്ജിത്തിന് പകരം പ്രതിരോധതാരമായ വഫ ഹഖാമനേഷി ഗോള്‍കീപ്പറുടെ ചുമതല ഏറ്റെടുത്തു.

എന്നാല്‍ ബോക്‌സിന് തൊട്ടുവെളിയില്‍ വെച്ച് ബെംഗളൂരുവിന് ലഭിച്ച ഫ്രീകിക്ക് ഗോള്‍വലയിലാക്കാന്‍ ടീമിന് സാധിച്ചില്ല. ദേബ്ജിത്ത് മടങ്ങിയ ശേഷം ചെന്നൈയിന്‍ പ്രതിരോധം ശക്തിപ്പെടുത്തി. ഇന്‍ജുറി ടൈമില്‍ ചെന്നൈയുടെ കരികരിയ്ക്ക് മികച്ച അവസരം ലഭിച്ചിട്ടും താരത്തിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. വൈകാതെ മത്സരം സമനിലയില്‍ അവസാനിച്ചു.

ഈ സമനിലയോടെ ചെന്നൈയിന്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയന്റുമായി രണ്ടാം സ്ഥാനത്തെത്തി. ബെംഗളൂരുവിനും നാല് പോയന്റാണെങ്കിലും ഗോള്‍വ്യത്യാസത്തില്‍ ടീം മൂന്നാമതായി.

Content Highlights: isl, indian super league, isl 2022-2023, indian super league, chennaiyin fc, bengaluru fc, football


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented