Photo: twitter.com/IndSuperLeague
ബെംഗളൂരു: 2022-2023 ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങി മുംബൈ സിറ്റി എഫ്.സി. ബെംഗളൂരു എഫ്.സിയാണ് മുംബൈ സിറ്റിയെ അട്ടിമറിച്ചത്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ബെംഗളൂരുവിന്റെ വിജയം.
ബെംഗളൂരുവിനായി സൂപ്പര്‍താരം സുനില്‍ ഛേത്രിയും ഹാവി ഹെര്‍ണാണ്ടസും വലകുലുക്കിയപ്പോള്‍ മൊര്‍ത്താദ ഫാള്‍ മുംബൈയുടെ ആശ്വാസ ഗോള്‍ നേടി. കഴിഞ്ഞ 19 മത്സരങ്ങളില്‍ മുംബൈ വഴങ്ങുന്ന ആദ്യ തോല്‍വിയാണിത്. ഐ.എസ്.എല്‍ ലീഗ് ജേതാക്കള്‍ക്കുള്ള ഷീള്‍ഡ് സ്വന്തമാക്കിയതിന് തൊട്ടടുത്ത മത്സരത്തില്‍ തന്നെ മുംബൈയ്ക്ക് അടിപതറി.
തോറ്റെങ്കിലും മുംബൈ തന്നെയാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്. 19 മത്സരങ്ങളില്‍ നിന്ന് 46 പോയന്റാണ് ടീമിനുള്ളത്. ടീം നേരത്തേ സെമി ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്.
മറുവശത്ത് അത്ഭുതക്കുതിപ്പ് തുടരുന്ന ബെംഗളൂരു ഈ വിജയത്തോടെ നാലാം സ്ഥാനത്തേക്കുയര്‍ന്നു. 19 മത്സരങ്ങളില്‍ നിന്ന് 31 പോയന്റാണ് ടീമിനുള്ളത്. തുടര്‍ച്ചയായ ഏഴ് വിജയങ്ങള്‍ നേടിയ ബെംഗളൂരു ഫോമിന്റെ കൊടുമുടിയിലാണ്. ഈ വിജയത്തോടെ ടീം പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി.
ലീഗിലെ അവസാന മത്സരത്തില്‍ ബെംഗളൂരുവിന് എഫ്.സി ഗോവയാണ് എതിരാളി. ഈ മത്സരത്തില്‍ വിജയിച്ചാല്‍ ബെംഗളൂരുവിന് പ്ലേ ഓഫിലേക്ക് അനായാസം കടക്കാം. മുംബൈ സിറ്റി ലീഗിലെ അവസാന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ നേരിടും.
Content Highlights: bengaluru fc beat mumbai city fc in isl 2022-2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..