photo: twitter/Bengaluru FC
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തരായ മോഹന്‍ ബഗാന് തോല്‍വി. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് ബെംഗളൂരു എഫ് സി യാണ് മുന്‍ ചാമ്പ്യന്മാരെ കീഴടക്കിയത്. ജയത്തോടെ പട്ടികയില്‍ ആറാം സ്ഥാനത്തെത്തിയ ബെംഗളുരുവിന്റെ പ്ലേഓഫ് സാധ്യതകള്‍ വീണ്ടും സജീവമായി.
സ്വന്തം തട്ടകമായ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലാണ് എടികെ മോഹന്‍ ബഗാന്‍ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയത്. ബെംഗളൂരുവിനായി ജാവി ഹെര്‍ണാണ്ടസ്, റോയ് കൃഷ്ണ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ സ്‌ത്രൈക്കര്‍ ദിമിത്രി പെട്രറ്റോസ് എടികെയുടെ ആശ്വാസഗോള്‍ നേടി.
സെമിയിലേക്ക് നേരിട്ട് യോഗ്യതനേടാനുള്ള മോഹന്‍ ബഗാന്റെ സാധ്യതകള്‍ക്ക് കനത്ത തിരിച്ചടിയാണിത്. ലീഗ് പട്ടികയില്‍ ആദ്യ രണ്ടുസ്ഥാനത്തെത്തുന്നവര്‍ക്കാണ് സെമിയിലേക്ക് നേരിട്ട് പ്രവേശിക്കാനാവുക. മൂന്ന് മുതല്‍ ആറ് വരെയുള്ള സ്ഥാനക്കാര്‍ക്ക് നോക്കൗട്ട് മത്സരം വിജയിച്ചാല്‍ മാത്രമേ സെമിയിലേക്കെത്താനാകൂ. 16-മത്സരങ്ങളില്‍ നിന്ന് 27-പോയന്റോടെ നിലവില്‍ നാലാം സ്ഥാനത്താണ് മോഹന്‍ ബഗാന്‍.
ലീഗില്‍ ഇതുവരെ തോല്‍വിയറിയാത്ത മുംബൈയാണ് പട്ടികയില്‍ ഒന്നാമതുള്ളത്. 16-മത്സരങ്ങളില്‍ നിന്ന് 36-പോയന്റുള്ള ഹൈദരാബാദ് എഫ് സിയാണ് രണ്ടാമത്. പരാജയത്തോടെ ആദ്യ രണ്ട് സ്ഥാനത്തെത്താനുള്ള ബഗാന്റെ മോഹങ്ങള്‍ക്ക് മങ്ങലേറ്റു. അതേ സമയം 17-മത്സരങ്ങളില്‍ നിന്ന് 25-പോയന്റോടെ ആറാം സ്ഥാനത്തെത്തിയ ബെംഗളൂരു പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കി.
Content Highlights: Bengaluru FC beat ATK Mohun Bagan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..