Photo: twitter.com/IndSuperLeague
കൊല്‍ക്കത്ത: ഐഎസ്എല്‍ ഗ്രൂപ്പ് ഘട്ടം ജയത്തോടെ അവസാനിപ്പിച്ച് എടികെ മോഹന്‍ ബഗാന്‍. ശനിയാഴ്ച നടന്ന കൊല്‍ക്കത്ത ഡര്‍ബിയില്‍ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് എടികെ പരാജയപ്പെടുത്തിയത്.
68-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറക്കുന്നത്. ഡിമിത്രി പെട്രാറ്റോസ് എടുത്ത കോര്‍ണറില്‍ നിന്ന് മന്‍വീറിന്റെ ഒരു ബാക്ക്ഹീല്‍ ശ്രമമാണ് ഗോളിന് വഴിവെച്ചത്. ഈ പന്ത് സ്ലാവ്‌കോ ഡാമിയാനോവിച്ച് ഹെഡ് ചെയ്യാന്‍ ശ്രമിച്ചത് പോസ്റ്റിലിടിച്ച് മടങ്ങി. എന്നാല്‍ റീബൗണ്ട് വന്ന പന്ത് ഒട്ടും സമയം കളയാതെ ഡാമിയാനോവിച്ച് തന്നെ ടാപ് ചെയ്ത് വലയിലാക്കി.
തുടര്‍ന്ന് 90-ാം മിനിറ്റില്‍ പെട്രാറ്റോസ് എടികെയുടെ ജയമുറപ്പിച്ച ഗോള്‍ നേടി. കിയാന്‍ ഗിരിയുടെ ഷോട്ട് ഈസ്റ്റ് ബംഗാള്‍ ഗോളി കമല്‍ജിത് സിങ് തട്ടിയകറ്റിയത് നേരേ പെട്രാറ്റോസിന്റെ മുന്നിലേക്ക്. പന്ത് പിടിച്ചെടുത്ത താരം അത് വലയിലെത്തിച്ചു.
ജയത്തോടെ 20 മത്സരങ്ങളില്‍ നിന്ന് 34 പോയന്റുമായി എടികെ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി.
Content Highlights: ATK Mohun Bagan seal three points and third place after beating East Bengal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..