പൊന്നുമോളേ ഈ ഗോള്‍ നിനക്കുവേണ്ടി... കരച്ചിലടക്കാനാവാതെ ലൂണ


ടി.ജെ. ശ്രീജിത്ത്

ലൂണ മുകളിലേക്ക് നനഞ്ഞ കണ്ണുകളോടെ നോക്കി. അപ്പോഴും മഞ്ഞനദി ആര്‍ത്തലച്ചൊഴുകി കൊണ്ടിരുന്നു.

ഈസ്റ്റ് ബംഗാളിനെതിരെ ആദ്യഗോൾ നേടിയ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം അഡ്രിയാൻ ലൂണ തന്റെ കൈയിലെ മകളുടെ ടാറ്റു കണ്ണീരോടെ ആരാധകരെ കാണിക്കുന്നു | Photo: twitter.com/KeralaBlasters

കൊച്ചി: കളിമുറ്റത്തെ പച്ചതുരുത്തിനെ ചുറ്റിയൊഴുകിയ മഞ്ഞനദി തുടക്കം മുതല്‍ ആര്‍ത്തുവിളിച്ചത് ലൂണ...ലൂണ...എന്ന പേരായിരുന്നു. ആ നദിയറിഞ്ഞിരുന്നോ അഡ്രിയന്‍ ലൂണയെന്ന യുറഗ്വായ് താരമായിരിക്കും സീസണിലെ ആദ്യ ഗോളിനുടമയെന്ന്....മരിച്ചു പോയ തന്റെ മകള്‍ ആറുവയസ്സുകാരി ജൂലിയേറ്റയ്ക്കുള്ള കണ്ണീരുമ്മ പോല്‍ ഗോളടിച്ച ശേഷം ലൂണ മുകളിലേക്ക് നനഞ്ഞ കണ്ണുകളോടെ നോക്കി. അപ്പോഴും മഞ്ഞനദി ആര്‍ത്തലച്ചൊഴുകി കൊണ്ടിരുന്നു.

അണപൊട്ടാന്‍ കാത്തിരുന്നത് പോലെയായിരുന്നു ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ മഞ്ഞയുടുപ്പുകാര്‍. മഞ്ഞയല്ലാതെ മറ്റൊരു നിറവും കണ്ണില്‍ നിറയില്ലായിരുന്നു. ഗാലറിയില്‍ മഞ്ഞകലരാതിരുന്നത് ഒരിടം മാത്രം....'സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പവലിയന്‍' എന്ന നീലയില്‍..! നിറഞ്ഞു കവിഞ്ഞ മഞ്ഞയായിരുന്നു ഗാലറി മുഴുവന്‍. ഒമ്പതാം മിനിറ്റില്‍ ഗോളെന്നുറപ്പിച്ച ബ്ലാസ്റ്റേഴ്സിന്റെ ജെസ്സല്‍ കാര്‍ണെയ്റോയുടെ പാസ് അപ്പോസ്തലസ്തോസിന്റെ കാലില്‍ നിന്നും ഈസ്റ്റ് ബംഗാള്‍ വലയ്ക്ക് മുകളിലൂടെ പറന്നപ്പോള്‍ ആ മഞ്ഞനദിയില്‍ നിന്നും നിരാശയുടെ ഓ...വിളി ഉയര്‍ന്നു. അതായിരുന്നു ആരവത്തുടക്കം...'അപ്പോസ്തലന്റെ അടിക്കണക്കൊന്നു പിഴച്ചതാ...' കാണികളിലൊരാള്‍ തലയ്ക്ക് കൈകൊടുത്തു കൊണ്ടു പറഞ്ഞു. 'ബേജാറാവണ്ട, ഇനിയും വരും....'തൊട്ടടുത്തിരുന്നവന്‍ പുറത്തു തട്ടിക്കൊണ്ടു പറഞ്ഞു. അതെ അതു ശരിയായിരുന്നു ഗോളവസരങ്ങളുടെ കതിനയ്ക്ക് തീകൊടുത്തത് പോലെ പിന്നെ പൊട്ടാന്‍ തുടങ്ങി...പക്ഷെ ഗോള്‍ മാത്രം വരുന്നില്ലെന്ന നിരാശ...ആദ്യ പകുതി അങ്ങനെ തീര്‍ന്നു.

71-ാം മിനിറ്റില്‍ ലൂണയുടെ അത്യുഗ്രന്‍ ഷോട്ട് ഗോളായി മാറി...'ലവന്‍ കൊള്ളാട്ടാ ഗ്രൗണ്ടില്‍ കാല്‍വെച്ചതും ഗോള്‍ വീണല്ലോ...' മഞ്ഞക്കാര്‍ ആര്‍ത്തുവിളിച്ചു. പകരക്കാരന്‍ ഗോളുമായി വരുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. പകരക്കാരനായി ഇറങ്ങിയ ഇവാന്‍ കല്യൂഷ്നിയുടെ വക രണ്ടാം ഗോള്‍. 'ഇവന്‍ കൊള്ളാട്ടാ....'

Content Highlights: kerala blasters, luna goal, luna goal for her daughter, blasters win, isl 2022-2023, sports news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented