Photo: twitter.com/IndSuperLeague
തിലക് മൈതാന്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മോശം ഫോം തുടര്‍ന്ന് എസ്.സി ഈസ്റ്റ് ബംഗാള്‍. സീസണിലെ പത്താം മത്സരത്തിലും വിജയിക്കാന്‍ ഈസ്റ്റ് ബംഗാളിന് സാധിച്ചില്ല. അവസാന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റിയെ ഈസ്റ്റ് ബംഗാള്‍ സമനിലയില്‍ തളച്ചു.
ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചു. ഇതോടെ സീസണിലെ ആദ്യ വിജയത്തിനായി ഈസ്റ്റ് ബംഗാള്‍ ഇനിയും കാത്തിരിക്കണം. ഈ സമനിലയോടെ മുംബൈ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. വീണ്ടും സമനില വഴങ്ങിയതോടെ ഈസ്റ്റ് ബംഗാള്‍ അവസാന സ്ഥാനത്തുതന്നെ തുടരുന്നു.
10 മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയവും രണ്ട് സമനിലയും മൂന്ന് തോല്‍വിയുമടക്കം 17 പോയന്റാണ് മുംബൈയുടെ അക്കൗണ്ടിലുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് ആറ് സമനിലയും നാല് തോല്‍വിയുമുള്ള ഈസ്റ്റ് ബംഗാളിന് വെറും ആറ് പോയന്റാണ് ഇതുവരെ നേടാനായത്.
മിന്നല്‍ ആക്രമണം നടത്തുന്ന മുംബൈ സിറ്റിയെ സമനിലയില്‍ തളച്ചതില്‍ ഈസ്റ്റ് ബംഗാളിന് അഭിമാനിക്കാം. അനായാസ വിജയം പ്രതീക്ഷിച്ച് കളിക്കാനിറങ്ങിയ മുംബൈ സിറ്റിയെ വരിഞ്ഞുമുറുക്കാന്‍ ഈസ്റ്റ് ബംഗാളിന് സാധിച്ചു. ഗോള്‍കീപ്പര്‍ അരിന്ദം ഭട്ടാചാര്യയുടെ മിന്നല്‍ സേവുകളാണ് ഈസ്റ്റ് ബംഗാളിന് തുണയായത്. മികച്ച പ്രകടനം പുറത്തെടുത്ത ഈസ്റ്റ് ബംഗാള്‍ പ്രതിരോധവും സമനില നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
അഹമ്മദ് ജാഹുവും ഇഗോര്‍ അംഗൂളോയും ക്യാസീന്യോയും ബിപിന്‍ സിങ്ങുമെല്ലാം അണിനിരന്ന മുംബൈ മുന്നേറ്റനിരയെ നന്നായി തന്നെ നേരിടാന്‍ ഈസ്റ്റ് ബംഗാളിന് സാധിച്ചു. പക്ഷേ ഫോം കണ്ടെത്താത്ത മുന്നേറ്റനിരയാണ് ടീമിന്റെ തലവേദന. മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിന്റെ ആക്രമണങ്ങളെല്ലാം ദുര്‍ബലമായിരുന്നു.
Content Highlights: SC East Bengal vs Mumbai City FC ISL 2021-2022 match result


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..