Photo: twitter.com/sc_eastbengal
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് എസ്.സി ഈസ്റ്റ് ബംഗാള്‍ സ്പാനിഷുകാരന്‍ മരിയോ റിവേറയെ പുതിയ പരിശീലകനായി നിയമിച്ചു. ഹോസെ മാനുവല്‍ ഡയസിന് പകരമാണ് മരിയോയെ നിയമിച്ചത്.
സീസണിലെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് സ്‌പെയിന്‍ സ്വദേശിയായ ഹോസെ മാനുവല്‍ ഡയസിനെ പുറത്താക്കിയത്. രണ്ടുസീസണ്‍ മുമ്പ് ഐ ലീഗ് ഫുട്ബോളില്‍ ഈസ്റ്റ് ബംഗാളിനെ രണ്ടാംസ്ഥാനത്തെത്തിച്ച പരിശീലകനാണ് റിവേറ. 44-കാരനായ റിവേറ സ്പാനിഷ് ക്ലബ്ബ് ലെഗാനെന്‍സിന്റെ യൂത്ത് ടീം പരിശീലകനായും ബ്രൂണെ അണ്ടര്‍-21 ടീമിന്റെ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിലവില്‍ ഈസ്റ്റ് ബംഗാള്‍ ഐ.എസ്.എല്ലില്‍ ഫോം കണ്ടെത്താതെ വിഷമിക്കുകയാണ്. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ സീസണില്‍ ഇതുവരെ ഒരു വിജയം പോലും സ്വന്തമാക്കാന്‍ ഈസ്റ്റ് ബംഗാളിന് സാധിച്ചിട്ടില്ല. എട്ട് മത്സരങ്ങളില്‍ നിന്ന് നാല് വീതം തോല്‍വിയും സമനിലയുമടക്കം നാല് പോയന്റ് മാത്രം നേടിയ ഈസ്റ്റ് ബംഗാള്‍ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.
Content Highlights: SC East Bengal appoint Spaniard Mario Rivera as head coach
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..