ജംഷേദ്പുർ എഫ്.സി.യുടെ ടി.പി. രഹനേഷ്, കേരള ബ്ലാസ്റ്റേഴ്സിന്റെ സഹൽ അബ്ദുൾ സമദ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വി.പി. സുഹൈർ | Photo:indiansuperleague.com
കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ലീഗ് ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ മികച്ച പ്രകടനം പുറത്തെടുത്ത് മലയാളി താരങ്ങള്‍. ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടിയ ജംഷേദ്പുര്‍ എഫ്.സി.യില്‍ മലയാളി സാന്നിധ്യമുണ്ട്. ടീമിന്റെ മുഖ്യ ഗോള്‍ കീപ്പര്‍ ടി.പി. രഹനേഷും പ്രതിരോധനിരതാരം അനസ് എടത്തൊടികയും. സെമിയില്‍ കളിക്കുന്ന മൂന്നു ടീമുകളിലും മലയാളി താരങ്ങളുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന്റെ സഹല്‍ അബ്ദുള്‍ സമദ്, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വി.പി. സുഹൈര്‍, ജംഷേദ്പുര്‍ എഫ്.സി.യുടെ ടി.പി. രഹനേഷ് എന്നിവരാണ് കളിമികവില്‍ മുന്നില്‍. അഞ്ചു ഗോളുകളുമായി ഇന്ത്യന്‍ ഗോള്‍ സ്‌കോറര്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് സഹല്‍. ഗോള്‍ കീപ്പര്‍ ടി.പി. രഹനേഷ് ആറു ക്ലീന്‍ഷീറ്റുകളുമായി ഗോള്‍ഡന്‍ ഗ്ലൗവിനായുള്ള മത്സരത്തില്‍ മുന്നിലുണ്ട്. 37 സേവുകളും രഹനേഷ് നടത്തി. നാലു ഗോളുകളും രണ്ട് അസിസ്റ്റും സുഹൈര്‍ സ്വന്തമാക്കി. ഗോളടിക്കാന്‍ മാത്രമല്ല, എതിര്‍ടീമിന്റെ ആക്രമണങ്ങളെ തടയാനും സുഹൈര്‍ മുന്നിലുണ്ട്. ടൂര്‍ണമെന്റില്‍ കൂടുതല്‍ ടാക്കിളുകള്‍ നടത്തിയവരുടെ പട്ടികയില്‍ പത്താം സ്ഥാനത്താണ് സുഹൈര്‍. 84 പ്രാവശ്യം എതിരാളിയില്‍നിന്ന് സുഹൈര്‍ പന്തു തട്ടിയെടുത്തു.
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പ്രതിരോധനിരതാരം മുഹമ്മദ് ഇര്‍ഷാദ് രണ്ടു ഗോളുകള്‍ നേടി. ഓരോ ഗോളുമായി കെ. പ്രശാന്ത് (കേരള ബ്ലാസ്റ്റേഴ്സ്), മഷൂര്‍ ഷെരീഫ് (നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്), ആഷിഖ് കുരുണിയന്‍ (ബെംഗളൂരു എഫ്.സി.) എന്നിവര്‍ ഗോള്‍പ്പട്ടികയിലെ മലയാളി സാന്നിധ്യമായി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഗോള്‍ കീപ്പര്‍ മിര്‍ഷാദ് മിച്ചുവിന്റെപേരില്‍ 45 സേവുകളുണ്ട്. ഒരു ക്ലീന്‍ഷീറ്റും മിര്‍ഷാദ് സ്വന്തമാക്കി.
തിരുവനന്തപുരം സ്വദേശി ബിജോയ് വര്‍ഗീസ് അഞ്ചു കളികളില്‍ കേരള ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങി. 23 ക്ലിയറന്‍സുകള്‍ ബിജോയിയുടെ പേരിലുണ്ട്. ബ്ലാസ്റ്റേഴ്‌സിനായി കെ.പി. രാഹുല്‍ രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കി.
എഫ്.സി. ഗോവയ്ക്കായി 14 മത്സരങ്ങളില്‍ മധ്യനിരതാരം നെമില്‍ മുഹമ്മദ് കളത്തിലിറങ്ങി.
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പ്രതിരോധനിരതാരം ജസ്റ്റിന്‍ ജോര്‍ജിന് അഞ്ചു മത്സരങ്ങളിലും ചെന്നൈയിന്‍ എഫ്.സി.യുടെ മുന്നേറ്റനിരതാരം ജോബി ജസ്റ്റിന് മൂന്നു കളികളിലും അവസരം ലഭിച്ചു. ലിയോണ്‍ അഗസ്റ്റിന്‍ (ബെംഗളൂരു എഫ്.സി.), അനസ് എടത്തൊടിക (ജംഷേദ്പുര്‍ എഫ്.സി.) എന്നിവര്‍ക്ക് കാര്യമായ അവസരം ലഭിച്ചില്ല.
Content Highlights: malayalee players shines in indian super league 2021-22


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..