Photo: twitter.com/lzchhangte7
പനാജി: ചെന്നൈയിന്‍ എഫ്.സിയില്‍ നിന്ന് യുവതാരം ലാലിയന്‍സുവാല ചങ്‌തെയെ സ്വന്തമാക്കി മുംബൈ സിറ്റി എഫ്.സി. വായ്പാ അടിസ്ഥാനത്തില്‍ ഈ സീസണ്‍ അവസാനിക്കുന്നതുവരെയാണ് ചങ്‌തെ മുംബൈയ്ക്ക് വേണ്ടി പന്തുതട്ടുക.
24 കാരനായ ചങ്‌തെ മിസോറമിലെ ലുംഗ്ലെ സ്വദേശിയാണ്. ഇന്ത്യയിലെ യുവ ഫുട്‌ബോള്‍ താരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ചങ്‌തെയുമായി 2022 മേയ് 31 വരെയുള്ള കരാറില്‍ മുംബൈ സിറ്റി ഒപ്പുവെച്ചു.
ഡി.എസ്.കെ ശിവാജിയന്‍സിനുവേണ്ടി കളിച്ചുതുടങ്ങിയ ചങ്‌തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനുവേണ്ടിയാണ് കളിച്ചുതുടങ്ങിയത്. പിന്നീട് ഡല്‍ഹി ഡൈനാമോസില്‍ രണ്ട് സീസണില്‍ കളിച്ചു. 2019-2020 സീസണിലാണ് ചങ്‌തെ ചെന്നൈയിനിലെത്തുന്നത്.
ഐ.എസ്.എല്ലില്‍ ഇതുവരെ 90 മത്സരങ്ങള്‍ കളിച്ച ഈ മുന്നേറ്റതാരം 20 ഗോളുകള്‍ നേടിയിട്ടുണ്ട്. ഇന്ത്യന്‍ സീനിയര്‍ ഫുട്‌ബോള്‍ ടീം അംഗമായ ചങ്‌തെ 18-ാം വയസ്സില്‍ നേപ്പാളിനെതിരായ മത്സരത്തിലൂടെ അന്താരാഷ്ട്ര കരിയറിന് തുടക്കം കുറിച്ചു. ഇന്ത്യയ്ക്ക് വേണ്ടി 11 മത്സരങ്ങള്‍ കളിച്ച താരം നാല് ഗോളുകള്‍ നേടി.
Content Highlights: Lallianzuala Chhangte joins Mumbai City on loan from Chennaiyin
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..