കേരള ബ്ലാസ്റ്റേഴ്‌സ്
മഡ്ഗാവ്: പ്ലേ ഓഫ് ലക്ഷ്യമിട്ട് നിര്‍ണായക പോരാട്ടങ്ങള്‍ക്കൊരുങ്ങുന്ന കേരള ബ്ലാസ്റ്റേസിനുമുന്നില്‍ കരുത്തരായ ഹൈദരാബാദ് എഫ്.സി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ബുധനാഴ്ചയാണ് ഇരുടീമുകളും നേര്‍ക്കുനേര്‍വരുന്നത്. രാത്രി 7.30-നാണ് കിക്കോഫ്.
എ.ടി.കെ. ബഗാനെതിരായ മത്സരത്തില്‍ ചുവപ്പുകാര്‍ഡുകണ്ട യോര്‍ഗെ ഡയസിന്റെ സേവനം ബ്ലാസ്റ്റേഴ്സ് നിരയിലുണ്ടാകില്ല. പകരം അഡ്രിയന്‍ ലൂണയെ മുന്നേറ്റനിരയില്‍ കളിപ്പിക്കുമോ, അതോ മറ്റെന്തെങ്കിലും പരീക്ഷണത്തിന് പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച് തയ്യാറാകുമോയെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മുന്നേറ്റത്തിലേക്ക് ലൂണ മാറുമ്പോള്‍ പ്രതീക്ഷിച്ച ഫലം കിട്ടുന്നില്ല. മധ്യനിര ദുര്‍ബലമാകുന്നുമുണ്ട്. 16 കളിയിലായി 27 പോയന്റുള്ള ബ്ലാസ്റ്റേഴ്സിന് ഇനി അവശേഷിക്കുന്ന നാലു കളികളും നിര്‍ണായകമാണ്.
17 കളിയിലായി 32 പോയന്റുള്ള ഹൈദരാബാദിന് ജയിച്ചാല്‍ പ്ലേ ഓഫ് ഏറക്കുറെ ഉറപ്പാകും. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ചരിത്രത്തിലെതന്നെ മികച്ച ഗോള്‍വേട്ടക്കാരനായ ബര്‍ത്തലോമ്യു ഒഗ്ബെച്ചയിലാണ് ടീമിന്റെ പ്രതീക്ഷ. മുന്‍ ബ്ലാസ്റ്റേഴ്സ് താരംകൂടിയായ ഒഗ്ബെച്ച ഇതിനകം 16 ഗോളുകള്‍ നേടിയിട്ടുണ്ട്. മികച്ച യുവതാരങ്ങളുടെ സാന്നിധ്യവും ഹൈദരാബാദിന് തുണയാകുന്നു.
ആദ്യപാദ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു.
Content Highlights: kerala blasters vs hyderabad fc indian super league 2021-2022


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..