ബ്ലാസ്റ്റേഴ്സ് താരങ്ങൾ പരിശീലനത്തിൽ
മഡ്ഗാവ്: ജയിക്കണം, പ്ലേ ഓഫ് സാധ്യത സജീവമാക്കണം. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ചെന്നൈയിന് എഫ്.സി.യെ നേരിടാനിറങ്ങുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത് ഇതുരണ്ടുമാകും. കഴിഞ്ഞ മത്സരത്തില്‍ ഹൈദരാബാദ് എഫ്.സി.യോട് പൊരുതിവീണ ടീമിന് ജയത്തില്‍ കുറഞ്ഞതൊന്നും മുന്നോട്ടുള്ള യാത്രയില്‍ ഗുണകരമാകില്ല. ശനിയാഴ്ച രാത്രി 7.30-നാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ വരുന്നത്.
17 കളിയിലായി 27 പോയന്റുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ്. അവസാന രണ്ടു കളികളില്‍ ജയിക്കാന്‍ ടീമിനായിട്ടില്ല. പരിക്കുമാറിയ സെന്‍ട്രല്‍ ഡിഫന്‍ഡര്‍ ഹോര്‍മിപാം ടീമിലേക്ക് തിരിച്ചെത്തും. എന്നാല്‍, മധ്യനിരതാരം ജിക്സന് സിങ്, വിങ്ബാക്ക് നിഷുകുമാര്‍ എന്നിവരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. സസ്പെന്ഷന് കഴിഞ്ഞെത്തുന്ന യോര്‍ഗ ഡയസ് മുന്നേറ്റനിരയിലുണ്ടാകും. താരത്തിനെതിരെ കൂടുതല്‍ അച്ചടക്കനടപടി വേണ്ടെന്ന് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് അച്ചടക്ക സമിതി തീരുമാനിച്ചു. മധ്യനിരയില്‍ നായകന് അഡ്രിയന്‍ ലൂണ മികച്ച ഫോമിലേക്കുയര്‍ന്നാല്‍ ബ്ലാസ്റ്റേഴ്സിന് കാര്യങ്ങള്‍ എളുപ്പമാകും.
ചെന്നൈയിന്റെ പ്ലേ ഓഫ് മോഹങ്ങള്‍ അവസാനിച്ചിട്ടുണ്ട്. 18 കളിയിലായി 20 പോയന്റുള്ള ടീം എട്ടാം സ്ഥാനത്താണ്. അവസാന ആറു കളിയില്‍ ടീമിന് ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. സഹപരിശീലകനായിരുന്ന സബീര്‍ പാഷയ്ക്കാണ് നിലവില്‍ ടീമിന്റെ പരിശീലനച്ചുമതല.
Content Highlights: kerala blasters, chennaiyin fc, isl 2021-2022, isl, football news
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..