Photo: twitter.com/KeralaBlasters
വാസ്കോ: ജംഷേദ്പുരിനെതിരായ മത്സരത്തിന് ഒന്നരമണിക്കൂര്‍ മുമ്പ് ഗ്രൗണ്ടിന്റെ ഒരുഭാഗത്ത് വര്‍ത്തമാനം പറഞ്ഞിരിക്കുന്ന മൂന്നു ബ്ലാസ്റ്റേഴ്സ് താരങ്ങള്‍. ടീമിലെ വിദേശികളായ അല്‍വാരോ വാസ്ക്വസ്, അഡ്രിയന്‍ ലൂണ, യോര്‍ഗെ ഡയസ്. വാംഅപ്പിന് സമയമാകുമ്പോള്‍ ഡ്രെസ്സിങ് മുറിയിലേക്ക് മൂവരും തിരിച്ചുകയറി.
നാട്ടിന്‍പുറങ്ങളില്‍ നടക്കുന്ന പ്രാദേശിക ഫുട്ബോള്മത്സരത്തിന് മുമ്പാണ് ഇത്തരം കാഴ്ചകളുണ്ടാകാറുള്ളത്. കളിക്കാന്‍ മത്സരത്തിന് മുമ്പ് എവിടെയങ്കിലും ഇരുന്ന് തമാശയൊക്കെ പറഞ്ഞ് സമ്മര്‍ദമൊക്കെ മാറ്റി, സമയമാകുമ്പോള്‍ ബൂട്ടുകെട്ടിയിറങ്ങുന്ന കാഴ്ച. അവിടെ പ്രതിഫലിച്ചത് ടീമിലെ കൂട്ടായ്മയാണ്. കളിക്കളത്തില്‍ ടീമിന്റെ ഒത്തിണക്കം പ്രകടമാകുന്നത് ഇത്തരം ചെറിയ കൂട്ടായ്മകളിലാണ്. ഇടവേളയിലെ രസകരമായ കാഴ്ചകളിലൊന്ന് പുടിയയും ആയുഷ് അധികാരിയും തമ്മിലുള്ളതായിരുന്നു. കളിക്കിടെ ആയുഷ് വരുത്തിയ തെറ്റ് മനസ്സിലാക്കിക്കൊടുക്കാനുള്ള ശ്രമാണ് പുടിയ നടത്തിയത്. എല്ലാം തലകുലുക്കി സമ്മതിച്ച് ആയുഷ് മൈതാനത്തേക്ക് നടക്കുകയും ചെയ്തു.
ഫൈനലില്‍ കടന്നതോടെ ടീം മൊത്തം ആവേശത്തിലായി. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ കെട്ടിപ്പിടിച്ചും പരിശീലകനെ വായുവിലേക്ക് ഉയര്‍ത്തിയും ആഹ്ളാദം പങ്കിട്ടു. തിരിച്ച് ഹോട്ടലിലേക്ക് പോകുമ്പോള്‍ ടീം ബസില്‍ ആവേശം നിറഞ്ഞിരുന്നു. റോഡിനരികില്‍നിന്ന് അഭിവാദ്യം ചെയ്യുന്നവരോട് ആവേശത്തോടെയാണ് രാഹുലും പ്രശാന്തും വിന്സിയുമെല്ലാം പ്രതികരിച്ചത്. ഹോട്ടലിലെത്തിയപ്പോള്‍ വുകോമാനോവിച്ചിനെ നീന്തല്‍ കുളത്തിലേക്ക് എടുത്തിട്ടാണ് താരങ്ങള്‍ ഫൈനല്‍ പ്രവേശനത്തിന്റെ ആഘോഷം തുടങ്ങിയത്. ആഘോഷത്തിന്റെ തുടര്‍ച്ചയായി ബുധനാഴ്ച കെ.പി. രാഹുലിന്റെ ജന്മദിനാഘോഷവും നടന്നു.
Content Highlights: kerala blasters views off the field
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..