Photo: twitter.com/KeralaBlasters
കോഴിക്കോട്: ഇത്തവണത്തെ ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോള്‍ തുടങ്ങുന്നതിനുമുമ്പ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകൂട്ടായ്മയായ മഞ്ഞപ്പട ഒരു പ്രഖ്യാപനം നടത്തിയിരുന്നു. ടീം നേടുന്ന ഓരോ ഗോളിനും 14 മരത്തൈകള്‍ നടുമെന്ന്. അന്ന് ആ തീരുമാനത്തെ കളിയാക്കിയവരായിരുന്നു കൂടുതല്‍പ്പേരും. കാരണം ബ്ലാസ്റ്റേഴ്സിന്റെ മുന്സീസണുകളുടെ പ്രകടനംതന്നെ. എന്നാല്‍, എട്ടാംസീസണില് ബ്ലാസ്റ്റേഴ്സ് സെമിയിലേക്ക് കയറുമ്പോള്‍ ഒപ്പം 476 ഗോള്മരങ്ങളുമുണ്ട്.
ഓരോ ഗോളിനും ഓരോ ജില്ലയിലും ഓരോ ഗോള്‍ എന്നതായിരുന്നു മഞ്ഞപ്പടയുടെ പ്രഖ്യാപനം. ടീം ഇതുവരെ നേടിയത് 34 ഗോളുകള്‍. കണക്കുപ്രകാരം 476 മരത്തൈകള്‍ മഞ്ഞപ്പട വെച്ചുപിടിപ്പിക്കും. ആദ്യപാദത്തിലെ 16 ഗോളുകള്‍ക്ക് വേണ്ട മരത്തൈകള്‍ ഇതിനകം വെച്ചുപിടിപ്പിച്ചതായി മഞ്ഞപ്പട സംസ്ഥാനകമ്മിറ്റി അംഗം പ്രണവ് ഇളയാട്ട് പറഞ്ഞു. ബാക്കി മരത്തൈകള്‍ സീസണ് പൂര്‍ത്തിയാകുമ്പോഴേക്കും വെച്ചുപിടിപ്പിക്കും. എന്നിട്ട് കൂട്ടായ്മയുടെ ഔദ്യോഗിക പ്രഖ്യാപനവുമുണ്ടാകും. മരത്തൈ വെക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവിടും.

ടീം നേടുന്ന ഗോളുകളുടെ ആഘോഷം പ്രകൃതിയോടുചേര്ന്ന് ആഘോഷിക്കുകയെന്ന ചിന്തയില്‍നിന്നാണ് ഒരുഗോളിന് 14 മരമെന്ന ആശയമുണ്ടായത്. അന്ന് പ്രഖ്യാപനം നടത്തുമ്പോള്‍ ഇത്രയും മരത്തൈകളിലേക്ക് വളരുമെന്ന് മഞ്ഞപ്പടക്കാരും കരുതിക്കാണില്ല. ടീം രണ്ടുഗോളുകള്‍കൂടി നേടിയാല്‍ 500 മരങ്ങളെന്ന ലക്ഷ്യവും പിന്നിടാം.
Content Highlights: kerala blasters goals and the manjappada plant saplings
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..