ബ്ലാസ്റ്റേഴ്‌സ് ടീമാനിയി ഭാഗ്യസൂക്ത പുഷ്പാഞ്ജലി കഴിപ്പിച്ചപ്പോൾ | Photo: Facebook/ Kerala Blasters
മലയാളി ഫുട്‌ബോള്‍ ആരാധകരുടെ മനസ്സു നിറയെ ഇപ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സ് എന്നൊരു പേര് മാത്രമാണുള്ളത്. ഫറ്റോര്‍ഡയിലെ സ്‌റ്റേഡിയത്തിലെ ആരവങ്ങളിലേക്ക് നിമിഷങ്ങള്‍ എണ്ണി, കൈ കൂപ്പി പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ് അവര്‍.
ക്ഷേത്രത്തില്‍ പോയി ബ്ലാസ്‌റ്റേഴ്‌സിനായി പുഷ്പാഞ്ജലി വരെ കഴിപ്പിച്ചു ആരാധകര്‍. അതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കൊച്ചി ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തില്‍ ശ്രീലക്ഷ്മി ലാല്‍ എന്ന ആരാധിക 12 രൂപയടച്ച് പുഷ്പാഞ്ജലി അര്‍പ്പിച്ചു. ഇതിന്റെ ചിത്രം ശ്രീലക്ഷ്മി ട്വീറ്റു ചെയ്തു. 'എല്ലാം പറഞ്ഞ് സെറ്റാക്കിയിട്ടുണ്ട്. നമ്മള്‍ ഫൈനല്‍ ജയിക്കും. ഐഎസ്എല്‍ കപ്പ് കൊച്ചിയിലോട്ട് കൊണ്ടുവരുവേം ചെയ്യും.' ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍ ആരാധിക പറയുന്നു.
ശ്രീജിത് ചന്ദ്രന്‍ എന്ന ആരാധകന്‍ പാറമേക്കാവില്‍ പോയി ഭാഗ്യസൂക്ത പുഷ്പാഞ്ജലി കഴിപ്പിച്ചതിന്റെ ചിത്രമാണ് പങ്കുവെച്ചത്. അതില്‍ ബ്ലാസ്റ്റേഴ്‌സിന്റെ നക്ഷത്രം ചിത്തിര എന്നാണ് നല്‍കിയിരിക്കുന്നത്.
കോതമംഗലത്തെ ഒരു റെസ്‌റ്റോറന്റ് ഒരു ചെമ്പു മന്തിയാണ് സൗജന്യമായി നല്‍കുന്നത്. കിരീടം നേടുകയാണെങ്കില്‍ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് മൂന്നു മണിക്കുശേഷം ബ്ലാസ്റ്റേഴ്‌സിന്റെ ജഴ്‌സി അണിഞ്ഞു ഹോട്ടലിലെത്തുന്ന ആദ്യ നൂറു ആരാധകര്‍ക്കാണ് മന്തി സൗജന്യമായി ലഭിക്കുക.
Content Highlights: Kerala Blasters Fans ISL 2022 Final
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..