അഡ്രിയാൻ ലൂണയുടെ ഗോളാഘോഷം | Photo: twitter/isl
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഫൈനലില്‍ ഹൈദരാബാദ് എഫ്‌സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ കളിച്ചേക്കില്ല. ലൂണ മെഡിക്കല്‍ സംഘത്തോടൊപ്പമാണെന്നും താരത്തിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും പരിശീലകന്‍ ഇവാന്‍ വുകോമാനോവിച് പറഞ്ഞു. ഫൈനലിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഗോവയില്‍ ആരാധകരുടെ സാന്നിധ്യം ടീമിന്റെ ആത്മവിശ്വാസം കൂട്ടുന്നു. സീസണില്‍ ഉടനീളം അവരുടെ സ്‌നേഹം അനുഭവിക്കാനായി. ശരിക്കും അവരോടൊണ് കടപ്പെട്ടിരിക്കുന്നത്. എതിരാളികളായ ഹൈദരാബാദിനെ ബഹുമാനിച്ചുതന്നെ കളത്തിലിറങ്ങും.
ലൂണ മെഡിക്കല്‍ സംഘത്തോടൊപ്പമാണ്. അദ്ദേഹം ഫൈനലില്‍ കളിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല.' വുകോമാനോവിച് വ്യക്തമാക്കി.
അതേസമയം മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഫൈനലില്‍ കളിച്ചേക്കും. മെഡിക്കല്‍ സ്റ്റാഫിനൊപ്പം ശനിയാഴ്ച്ച രാവിലെ സഹല്‍ പരിശീലനത്തിന് ഇറങ്ങിയിരുന്നു. മലയാളി താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്ന് കോച്ച് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തു.
മൂന്നാം ഫൈനല്‍ കളിക്കുന്ന ബ്ലാസ്റ്റേഴ്‌സും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദും ലക്ഷ്യമിടുന്നത് കന്നിക്കിരീടമാണ്. സെമിയില്‍ കരുത്തരായ ജംഷേദ്പുര്‍ എഫ്‌സിയെ 2-1ന് തോല്‍പ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയത്. ഹൈദരാബാദ് എഫ്‌സിയാകട്ടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ച് ഫൈനലിലെത്തി.
Content Highlights: Kerala Blasters Captain Adrian Luna ISL Final
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..