സൂപ്പര്‍ സബ്ബായി ഇഷാന്‍ പണ്ഡിത; അവസാന നിമിഷം ഈസ്റ്റ് ബംഗാളിനെ കീഴടക്കി ജംഷേദ്പുര്‍


1 min read
Read later
Print
Share

വിജയത്തോടെ ജംഷേദ്പുര്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ മറികടന്ന് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.

Photo: twitter.com/IndSuperLeague

ബംബോലിം: പകരക്കാരനായി വന്ന് ഗോളടിച്ച് ടീമിന് വിജയം സമ്മാനിക്കുന്ന ശീലം ഇത്തവണയും ഇഷാന്‍ പണ്ഡിത തെറ്റിച്ചില്ല. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എസ്.സി. ഈസ്റ്റ് ബംഗാളിനെതിരേ വിജയ ഗോള്‍ നേടിക്കൊണ്ട് ഇഷാന്‍ പണ്ഡിത ജംഷേദ്പുര്‍ എഫ്.സിയ്ക്ക് വിജയം സമ്മാനിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് ജംഷേദ്പുര്‍ ഈസ്റ്റ് ബംഗാളിനെ കീഴടക്കിയത്.

58-ാം മിനിറ്റില്‍ സെയ്മിന്‍ ലെന്‍ ദുംഗലിന് പകരം ഗ്രൗണ്ടിലെത്തിയ ഇഷാന്‍ 88-ാം മിനിറ്റിലാണ് വിജയഗോള്‍ നേടിയത്. ഗ്രെഗ് സ്റ്റിയുവര്‍ട്ട് എടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. സ്റ്റ്യുവര്‍ട്ടിന്റെ കോര്‍ണര്‍ ഈസ്റ്റ് ബംഗാള്‍ ബോക്‌സിലേക്ക് പറന്നിറങ്ങി. കോര്‍ണര്‍ കിക്കിന് കൃത്യമായി തലവെച്ച ഇഷാന്‍ മികച്ച ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ച് ടീമിന് വിജയം സമ്മാനിച്ചു. ഐ.എസ്.എല്ലില്‍ പകരക്കാരനായി വന്ന് ഏറ്റവുമധികം വിജയഗോള്‍ നേടിയ താരമായ ഇഷാന്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ല.

ഈ വിജയത്തോടെ ജംഷേദ്പുര്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ മറികടന്ന് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. 11 മത്സരങ്ങളില്‍ നിന്ന് 19 പോയന്റാണ് ടീമിനുള്ളത്. അഞ്ച് വിജയവും നാല് സമനിലയും രണ്ട് തോല്‍വിയുമാണ് ജംഷേദ്പുരിനുള്ളത്.

ഇത്രയും മത്സരങ്ങളില്‍ നിന്ന് വെറും ആറ് പോയന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ആറ് സമനിലയും അഞ്ച് തോല്‍വിയുമാണ് ടീമിന്റെ അക്കൗണ്ടിലുള്ളത്. സീസണില്‍ വിജയമില്ലാതെ ഈസ്റ്റ് ബംഗാള്‍ പൂര്‍ത്തിയാക്കുന്ന 11-ാം മത്സരമാണിത്. സീസണില്‍ ഇതുവരെ വിജയിക്കാന്‍ ടീമിന് സാധിച്ചിട്ടില്ല.

Content Highlights: Jamshedpur FC vs SC East Bengal ISL 2021-2022 match result

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
malayalee players shines in indian super league 2021-22

2 min

ഐ.എസ്.എല്ലില്‍ കളം നിറഞ്ഞ് മലയാളി താരങ്ങള്‍

Mar 10, 2022


valskis

1 min

ജംഷേദ്പുരിന്റെ ഗോളടിയന്ത്രം വാല്‍സ്‌കിസ് ചെന്നൈയിനില്‍ തിരിച്ചെത്തി

Jan 2, 2022


Most Commented