സഹലിന്റെ ഗോൾ ആഘോഷിക്കുന്ന കുഞ്ഞാരാധകൻ | Photo: Kerala Blasters/ Manjappada
ഐഎസ്എല്‍ ആദ്യപാദ സെമിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിജയിച്ചപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഒരു കുഞ്ഞ് ആരാധകന്റെ ആഹ്ലാദപ്രകടനം. ജംഷേദ്പുരിനെതിരേ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഗോളടിച്ചപ്പോള്‍ സന്തോഷമടക്കാനാകാതെ ആ കുഞ്ഞാരാധകരന്‍ കരയുകയായിരുന്നു.
എന്തിനാ കരയുന്നതെന്ന് വീഡിയോ എടുത്തയാള്‍ ചോദിക്കുന്നുണ്ടെങ്കിലും അവന്‍ അതൊന്നും കേള്‍ക്കുന്നേയില്ല. ജഴ്‌സി തലപ്പ് കൊണ്ട് ഇടയ്ക്ക് കണ്ണീര് തുടക്കുന്നതും ഗോളിന്റെ ആഹ്ലാദത്തില്‍ അലറി വിളിക്കുന്നതും വീഡിയോയില്‍ കാണാം.
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകക്കൂട്ടമായ മഞ്ഞപ്പട ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകനെന്നും വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ മഞ്ഞപ്പട പറയുന്നു.
38ാം മിനിറ്റിലാണ് ജംഷേദ്പുരിനെ ഞെട്ടിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് ലീഡെടുത്തത്. ആല്‍വാരോ വാസ്‌ക്വെസ് നീട്ടിനല്‍കിയ പാസ് സ്വീകരിച്ച സഹല്‍ ജംഷേദ്പുര്‍ ഗോള്‍കീപ്പര്‍ ടി.പി. രഹനേഷിന്റെ തലയ്ക്ക് മുകളിലൂടെ മനോഹരമായി പന്ത് വലയിലേക്ക് കോരിയിട്ടു.
ജംഷേദ്പുര്‍ പ്രതിരോധതാരം റിക്കിയുടെ പിഴവാണ് ഗോളില്‍ കലാശിച്ചത്. വാസ്‌ക്വെസിന്റെ പന്ത് ഹെഡ്ഡ് ചെയ്തകറ്റാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല. ഈ ഘട്ടത്തിലാണ് സഹല്‍ പന്ത് റാഞ്ചിയെടുത്ത് വലകുലുക്കിയത്. സഹലിന്റെ സീസണിലെ ആറാം ഗോളാണിത്.
Content Highlights: isl kerala blasters fan boy celebration viral video


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..