കേരള ബ്ലാസ്‌റ്റേഴ്‌സ് / മമ്മൂട്ടി | Photo: Kerala Blasters/ FB Mammootty
കൊച്ചി: ഐഎസ്എല്ലില്‍ കലാശപ്പോരിനിറങ്ങുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് ആശംസകളുമായി താരങ്ങള്‍. നടന്‍ മമ്മൂട്ടി ഫെയ്‌സ്ബുക്ക് പോസിറ്റിലൂടെ ബ്ലാസ്‌റ്റേഴ്‌സിന് ആശംസ നേര്‍ന്നപ്പോള്‍ സംവിധായകനും നടനുമായ ലാല്‍ കളി തത്സമയം കാണാന്‍ ഗോവയിലെത്തിയിട്ടുണ്ട്.
'കാല്‍പ്പന്തിന്റെ ഇന്ത്യന്‍ നാട്ടങ്കത്തില്‍ കേരള ദേശം പോരിനിറങ്ങുമ്പോള്‍ ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ ഞാനും ഒപ്പമുണ്ട്. ഇന്നത്തെ രാവ് നമുക്ക് ആഹ്ലാദത്തിന്റേതാകട്ടെ..പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന് വിജയാശംസകള്‍'- മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'ചെറുപ്പം മുതല്‍ ഫുട്‌ബോള്‍ ഇഷ്ടപ്പെടുന്ന ആളാണ്. രാത്രി എട്ടു മണി വരെയൊക്കെ ഫുട്‌ബോള്‍ കളിച്ചിട്ടുണ്ട്. ഇത്തവണ ബ്ലാസ്‌റ്റേഴ്‌സ് കപ്പടിക്കുമെന്ന് ഉറപ്പാണ്. അത് നേരില്‍ കാണാന്‍ നമ്മള്‍ ഗാലറിയില്‍ തന്നെ വേണം. ടിവിയുടെ മുന്നിലിരുന്നാണ് എപ്പോഴും ആവേശം കൊള്ളാറുന്നത്. ആരാധകരുടെ ആവേശം എപ്പോഴും ബ്ലാസ്‌റ്റേഴ്‌സിനെ തുണയ്ക്കുന്നുണ്ട്. ആ ആവേശം അവരുടെ വിജയത്തിന് ശക്തി പകരുന്നു.' ലാല്‍ മാതൃഭൂമി ന്യൂസിനോട് പറയുന്നു.
ബ്ലാസ്റ്റേഴ്‌സ് ഇക്കുറി കപ്പടിക്കുമെന്നാണ് കളിയാരാധകരായ രാഷ്ട്രീയ നേതാക്കളും പറയുന്നത്. ജേഴ്‌സിയുടെ നിറം മാറിയാലും ബ്ലാസ്‌റ്റേഴ്‌സിന്റെ നിറം മഞ്ഞയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍ കുട്ടി വ്യക്തമാക്കി. ലോക ഫുട്‌ബോളില്‍ രാജ്യം കളിക്കുന്നതിന്റെ ഇരട്ടി ആവേശമാണ് ഫൈനല്‍ കാണാനെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി. രണ്ടു തവണ ഫൈനലിലെത്തി നഷ്ടപ്പെട്ട കിരീടം ഇക്കുറി ബ്ലാസ്റ്റേഴ്‌സ് നേടുമെന്ന ആത്മവിശ്വാസമുണ്ടെന്നും ഇത്ര നല്ലൊരു ടീം കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കയറിവാടാ മക്കളേ എന്ന കോച്ചിന്റെ വിളി തന്നെ ധാരാളമായിരുന്നു എന്നും ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് അത് ഗോവയിലേക്കുള്ള ക്ഷണമായിരുന്നെന്നും ഷാഫി പറമ്പില്‍ എംഎല്‍എ വ്യക്തമാ്ക്കി. ഈ സീസണില്‍ ടീം അടിമുടി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: ISL Final Kerala Blasters Football


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..