Photo: twitter.com|IndSuperLeague
മഡ്ഗാവ്: ഐ.എസ്.എല്ലില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ഒഡീഷ എഫ്.സിയെ തകര്‍ത്ത് ജംഷേദ്പുര്‍ എഫ്.സി.
ഗ്രെഗ് സ്റ്റീവര്‍ട്ട് ഹാട്രിക്കുമായി തിളങ്ങിയ മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ജംഷേദ്പുര്‍ ഒഡീഷയെ തകര്‍ത്തു വിട്ടത്.
4, 21, 35 മിനിറ്റുകളിലായിരുന്നു സ്റ്റീവര്‍ട്ടിന്റെ ഗോളുകള്‍. മൂന്നാം മിനിറ്റില്‍ സ്റ്റീവര്‍ട്ട് എടുത്ത കോര്‍ണറില്‍ നിന്ന് പീറ്റര്‍ ഹാര്‍ട്‌ലിയും സ്‌കോര്‍ ചെയ്തു.
ആദ്യ പകുതിയിലുടനീളം ഒഡീഷയുടെ പ്രതിരോധം ആടിയുലയുന്ന കാഴ്ചയ്ക്കാണ് സ്‌റ്റേഡിയം വേദിയായത്. എന്നാല്‍ രണ്ടാം പകുതിയില്‍ ഒരു ഗോള്‍ പോലും വഴങ്ങാതിരിക്കാനും ഒഡീഷയ്ക്കായി.
Content Highlights: isl 2021-22 stewart heroics jamshedpur fc thrashes odisha fc
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..