Photo: twitter.com|FCGoaOfficial
മഡ്ഗാവ്: ഐഎസ്എല്ലില്‍ ചെന്നൈയിന് എഫ്സിക്കെതിരേ തകര്‍പ്പന്‍ ജയവുമായി എഫ്സി ഗോവ. എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ഗോവ, ചെന്നൈയിനെ തകര്‍ത്തുവിട്ടത്.
ഹാട്രിക്ക് നേടിയ ജോര്‍ജ് ഓര്‍ട്ടിസിന്റെ മികവാണ് ഗോവയ്ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ആറാം മിനിറ്റില്‍ തന്നെ മഖന്‍ ചോത്തെയിലൂടെ ഗോവ മുന്നിലെത്തി. ഐബാന് ഡോഹ്ലിങ്ങിന്റെ പാസ് ഉഗ്രനൊരു വോളിയിലൂടെ ചോത്തെ വലയിലെത്തിക്കുകയായിരുന്നു.
20-ാം മിനിറ്റില്‍ ജോര്‍ജ് ഓര്‍ട്ടിസ് മത്സരത്തിലെ തന്റെ ആദ്യ ഗോള്‍ നേടി. പിന്നാലെ 40-ാം മിനിറ്റില്‍ ഓര്‍ട്ടിസ് ഗോവയുടെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഇവാന് ഗോണ്‍സാലസിന്റെ ശ്രമം ചെന്നൈയിന് ഡിഫന്‍ഡര്‍ നാരായണ്‍ ദാസിന്റെ സെല്‍ഫ് ഗോളില്‍ കലാശിച്ചു. ഇതോടെ ആദ്യ പകുതിയില്‍ തന്നെ ഗോവ എതിരില്ലാത്ത നാലു ഗോളിന് മുന്നിലെത്തി.
രണ്ടാം പകുതിയിലും ഗോവ ആധിപത്യം പുലര്‍ത്തി. 53-ാം മിനിറ്റില്‍ ഐബാന് ഡോഹ്ലിങ്ങിന്റെ പാസില്‍ നിന്ന് ഓര്‍ട്ടിസ് ഹാട്രിക്കും ഗോവയുടെ അഞ്ചാം ഗോളും സ്വന്തമാക്കി.
ജയിച്ചെങ്കിലും 16 മത്സരങ്ങളില്‍ നിന്ന് 18 പോയന്റുമായി ഗോവ ഒമ്പതാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 19 പോയന്റുള്ള ചെന്നൈയിന് എട്ടാം സ്ഥാനത്തും.
Content Highlights: isl 2021-22 Ortiz hattrick powers FC Goa win over Chennaiyin FC
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..