നോര്‍ത്ത്ഈസ്റ്റിന്റെ അട്ടിമറി; ബെംഗളൂരുവിന്റെ പ്ലേ ഓഫ് സാധ്യത തുലാസില്‍


1 min read
Read later
Print
Share

Photo: twitter.com|IndSuperLeague

മഡ്ഗാവ്: ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്.സിയെ അട്ടിമറിച്ച് നോര്‍ത്ത്ഈസ്റ്റ്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു നോര്‍ത്ത്ഈസ്റ്റിന്റെ ജയം.

66-ാം മിനിറ്റില്‍ ക്ലെയ്റ്റണ്‍ സില്‍വയുടെ ഗോളില്‍ മുന്നിലെത്തിയ ബെംഗളൂരു എഫ്.സിയെ 74-ാം മിനിറ്റില്‍ ദെഷോണ്‍ ബ്രൗണ്‍, 80-ാം മിനിറ്റില്‍ ലാല്‍ധന്‍മാവിയ റാല്‍തെ എന്നിവര്‍ നേടിയ ഗോളുകളില്‍ നോര്‍ത്ത്ഈസ്റ്റ് മറികടക്കുകയായിരുന്നു.

തോല്‍വി ബെംഗളൂരുവിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് തിരിച്ചടിയായി. 17 കളികളില്‍ നിന്ന് 23 പോയന്റുമായി ആറാം സ്ഥാനത്താണ് ബെംഗളൂരു ഇപ്പോള്‍. പ്ലേ ഓഫ് സാധ്യത നേരത്തെ അവസാനിച്ച നേര്‍ത്ത്ഈസ്റ്റ് 13 പോയന്റുമായി പത്താം സ്ഥാനത്താണ്.

Content Highlights: ISL 2021-22 NorthEast United FC Dent Bengaluru FC Top-four Hopes

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented