
Photo: twitter.com|IndSuperLeague
മഡ്ഗാവ്: ഐഎസ്എല്ലില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ ചെന്നൈയിന് എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി മുംബൈ സിറ്റി എഫ്സി.
86-ാം മിനിറ്റില്‍ രാഹുല്‍ ഭേകെയുടെ ഹെഡര്‍ ഗോളിലായിരുന്നു മുംബൈയുടെ ജയം.
മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ മികച്ച പ്രകടനം പുറത്തെടുത്തിട്ടും പന്ത് വലയിലെത്തിക്കാന്‍ മുംബൈക്ക് 86-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു.
46-ാം മിനിറ്റില്‍ ജെറി നല്കിയ ക്രോസില്‍ നിന്ന് ലഭിച്ച സുവര്‍ണാവസരം മുതലാക്കാന്‍ ലുക്കാസ് ഗിക്കിവിക്സിന് സാധിക്കാതിരുന്നത് ചെന്നൈയിന് തിരിച്ചടിയായി.
70-ാം മിനിറ്റില്‍ ഇരട്ട സേവുമായി മികവ് കാട്ടിയ ചെന്നൈയിന് ഗോളി വിശാല്‍ കൈത്തിന് പക്ഷേ 86-ാം മിനിറ്റില്‍ പിഴച്ചു. അഹമ്മദ് ജാഹു എടുത്ത ഫ്രീ കിക്ക് രക്ഷപ്പെടുത്താന്‍ മുന്നോട്ട് ചാടിയ കൈത്തിനെ മറികടന്ന് രാഹുല്‍ ഭേകെയുടെ ഹെഡര്‍ വലയിലെത്തുകയായിരുന്നു.
ജയത്തോടെ ആറു മത്സരങ്ങളില്‍ നിന്ന് അഞ്ചു ജയവും 15 പോയന്റുമായി മുംബൈ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. എട്ടു പോയന്റുള്ള ചെന്നൈയിന് അഞ്ചാം സ്ഥാനത്താണ്.
Content Highlights: isl 2021-22 mumbai city fc beat chennayin fc
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..