കേരള ബ്ലാസ്റ്റേഴ്‌സിന്റെ അപരാജിതക്കുതിപ്പ് അവസാനിപ്പിച്ച് ബെംഗളൂരു എഫ്.സി


ബ്ലാസ്റ്റേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് ബെംഗളൂരു പരാജയപ്പെടുത്തി.

Photo:twitter.com/IndSuperLeague

തിലക് മൈതാന്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ബ്ലാസ്റ്റേഴ്‌സിന്റെ അപരാജിതക്കുതിപ്പ് അവസാനിപ്പിച്ച് ബെംഗളൂരു എഫ്.സി. ബ്ലാസ്റ്റേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് ബെംഗളൂരു പരാജയപ്പെടുത്തി. ബെംഗളൂരുവിനായി റോഷന്‍ സിങ് നയോറം വിജയഗോള്‍ നേടി.

തുടര്‍ച്ചയായ പത്തുമത്സരങ്ങളില്‍ തോല്‍ക്കാതെ ബെംഗളൂരുവിനെതിരേ കളിക്കാനിറങ്ങിയ മഞ്ഞപ്പടയ്ക്ക് പിഴച്ചു. കോവിഡ് ഏല്‍പ്പിച്ച ആഘാതം ടീമിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചു. 18 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ടീം ബെംഗളൂരുവിനെതിരേ കളിക്കാനിറങ്ങിയത്.

ഈ വിജയത്തോടെ ബെംഗളൂരു പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. 14 മത്സരങ്ങളില്‍ നിന്ന് 20 പോയന്റാണ് ടീമിനുള്ളത്. തോറ്റെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു. 12 മത്സരങ്ങളില്‍ നിന്ന് 20 പോയന്റാണ് ടീമിനുള്ളത്.

മത്സരം തുടങ്ങിയപ്പോള്‍ തൊട്ട് ബ്ലാസ്‌റ്റേഴ്‌സ് തനത് ശൈലിയില്‍ ആക്രമിച്ച് കളിച്ചു. ഛേത്രിയുടെ നേതൃത്വത്തില്‍ ബെംഗളൂരുവും ആക്രമണ ശൈലിയിലുള്ള കളിയാണ് പുറത്തെടുത്തത്. ഏഴാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പെരേര ഡയസിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് സൈഡ് നെറ്റിലിടിച്ചു.

10-ാം മിനിറ്റില്‍ ബെംഗളൂരുവിന് സുവര്‍ണാവസം ലഭിച്ചു. ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിന് തൊട്ടുപുറത്തുനിന്ന് മികച്ചൊരു ഫ്രീകിക്ക് അവസരമാണ് ബെംഗളൂരുവിനെ തേടിവന്നത്. എന്നാല്‍ താരത്തിന്റെ കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 11-ാം മിനിറ്റില്‍ ബെംഗളൂരുവിന്റെ പ്രിന്‍സ് ഇബാറയ്ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു.

20-ാം മിനിറ്റില്‍ ബെംഗളൂരുവിന്റെ ഡാനിഷ് ഫാറൂഖിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല. തൊട്ടുപിന്നാലെ 24-ാം മിനിറ്റില്‍ ഇബാറയുടെ ഹെഡ്ഡര്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍പോസ്റ്റിന് പുറത്തേക്ക് പോയി.

37-ാം മിനിറ്റില്‍ ബെംഗളൂരു ഗോളടിച്ചെന്ന് തോന്നിച്ചെങ്കിലും ഗോള്‍ ലൈനില്‍ വെച്ച് സേവ് നടത്തി ബ്ലാസ്റ്റേഴ്‌സിന്റെ നിഷുകുമാര്‍ ടീമിന്റെ രക്ഷകനായി. 41-ാം മിനിറ്റില്‍ ബെംഗളൂരുവിന്റെ പരാഗ് ശ്രീനിവാസിന്റെ തകര്‍പ്പന്‍ ലോങ്‌റേഞ്ചര്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ക്രോസ് ബാറിനെ തൊട്ടുരുമ്മി കടന്നുപോയി.

43-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ നിഷു കുമാറിന്റെ മികച്ച ലോങ്‌റേഞ്ചര്‍ ബെംഗളൂരു പോസ്റ്റിനെ ചുംബിച്ച് കടന്നുപോയി. വൈകാതെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയില്‍ 54-ാം മിനിറ്റില്‍ സഹലിന് മികച്ച അവസരം ലഭിച്ചു. എന്നാല്‍ താരത്തിന് അത് ലക്ഷ്യത്തിലെത്തിക്കാനായില്ല. 55-ാം മിനിറ്റില്‍ ബെംഗളൂരുവിന് ബ്ലാസ്റ്റേഴ്‌സ് ബോക്‌സിന് തൊട്ടുപുറത്തുനിന്ന് ഫ്രീകിക്ക് ലഭിച്ചു.

കിക്കെടുത്ത റോഷന്‍ സിങ് നയോറമിന് തെറ്റിയില്ല. തകര്‍പ്പന്‍ കിക്കിലൂടെ പന്ത് വലയിലെത്തിച്ച് റോഷന്‍ ബെംഗളൂരുവിന് ലീഡ് സമ്മാനിച്ചു. റോഷന്റെ പന്ത് രക്ഷപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ ഗില്ലിന് സാധിച്ചില്ല. റോഷന്റെ സീസണിലെ ആദ്യ ഗോളാണിത്.

69-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ ഖാബ്ര പന്ത് നെഞ്ചിലിറക്കി തകര്‍പ്പന്‍ ഷോട്ടുതിര്‍ത്തെങ്കിലും ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് കൈയ്യിലൊതുക്കി. 71-ാം മിനിറ്റില്‍ ലൂണയ്ക്ക് ഓപ്പണ്‍ ചാന്‍സ് ലഭിച്ചു. ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ പന്ത് ലഭിച്ചിട്ടും ലൂണയുടെ കിക്ക് അവിശ്വസനീയമായി ഗുര്‍പ്രീത് തട്ടിയകറ്റി.

79-ാം മിനിറ്റില്‍ പകരക്കാരനായി വന്ന ബെംഗളൂരുവിന്റെ ക്ലെയിറ്റണ്‍ സില്‍വയ്ക്ക് സുവര്‍ണാവസരം ലഭിച്ചു. ഗോള്‍കീപ്പര്‍ ഗില്‍ മാത്രം മുന്നില്‍ നില്‍ക്കെ അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ഗില്‍ തട്ടിയകറ്റി. ഗോള്‍ വഴങ്ങിയ ശേഷം ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണങ്ങളെല്ലാം ദുര്‍ബലമായി. ഇന്‍ജുറി ടൈമില്‍ ബെംഗളൂരുവിന്റെ റാമിറസിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. വൈകാതെ മത്സരം ബെംഗളൂരു സ്വന്തമാക്കി.

മത്സരത്തിന്റെ തത്സമയവിവരണം താഴെ വായിക്കാം...

Content Highlights: isl 2021-22 Kerala Blasters look to continue unbeaten run against Bengaluru fc


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented