Photo: twitter.com|IndSuperLeague
മഡ്ഗാവ്: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് - ഈസ്റ്റ് ബംഗാള്‍ മത്സരം സമനിലയില്‍. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി.
37-ാം മിനിറ്റില്‍ ടോമിസ്ലാവ് മര്‍സെലയിലൂടെ മുന്നിലെത്തിയ ഈസ്റ്റ് ബംഗാളിനെതിരേ 44-ാം മിനിറ്റില്‍ അല്‍വാരോ വാസ്‌ക്വസ് നേടിയ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിക്കുകയായിരുന്നു.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റങ്ങളായിരുന്നു. അല്‍വാരോ വാസ്‌ക്വെസും അഡ്രിയാന്‍ ലൂണയും തന്നെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.
ഇതിനിടെ 15-ാം മിനിറ്റില്‍ അല്‍വാരോ വാസ്‌ക്വെസ് പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഈ ഗോള്‍ പിന്‍വലിക്കുകയായിരുന്നു. ഹാള്‍റിങ്ങിന്റെ ഷോട്ട് ഈസ്റ്റ് ബംഗാള്‍ താരം അമര്‍ജിത് കിയാമിന്റെ കൈയിലിടിച്ച് വാസ്‌ക്വസിന്റെ കാല്‍പാകത്തിനെത്തി. എന്നാല്‍ ഇതിനിടെ റഫറി വിസില്‍ മുഴക്കിയിരുന്നു. വാസ്‌ക്വസ് പന്ത് വലിലെത്തിച്ചതിനു പിന്നാലെ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ അപ്പീലില്‍ റഫറി ആദ്യം ഗോള്‍ അനുവദിച്ചു. എന്നാല്‍ റഫറി അതിനു മുമ്പേ വിസില്‍ മുഴക്കിയെന്ന് ഈസ്റ്റ് ബംഗാള്‍ താരങ്ങള്‍ വാദിച്ചതോടെ റഫറി ഈ ഗോള്‍ പിന്‍വലിക്കുകയായിരുന്നു.
തുടര്‍ന്ന് 37-ാം മിനിറ്റില്‍ രാജു ഗെയ്ക്‌വാദിന്റെ ലോങ് ത്രോ മര്‍സെല ഹെഡറിലൂടെ ബ്ലാസ്‌റ്റേഴ്‌സ് വലയിലെത്തിക്കുകയായിരുന്നു.
ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച ബ്ലാസ്‌റ്റേഴ്‌സ് 44-ാം മിനിറ്റില്‍ വാസ്‌ക്വെസിലൂടെ ഒപ്പമെത്തി. ബോക്‌സിനെ വെളിയില്‍ നിന്ന് പന്ത് ലഭിച്ച വാസ്‌ക്വെസ് അടിച്ച ഷോട്ട് മര്‍സലയുടെ തോളിലിടിച്ച് ഗതിമാറി വലയിലെത്തുകയായിരുന്നു.
രണ്ടാം പകുതിയില്‍ ഇരു ടീമിനും കാര്യമായ മുന്നേറ്റങ്ങളൊരുക്കാനായില്ല. എങ്കിലും അന്റോണിയോ പെരോസെവിച്ച് മത്സരത്തിലുടനീളം ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്നു. 20-ാം മിനിറ്റിലും 81-ാം മിനിറ്റിലും താരത്തിന്റെ ഗോളെന്നുറച്ച ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് ഗോളി ഗില്‍ രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷപ്പെടുത്തുകയായിരുന്നു.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: isl 2021-22 kerala blasters fc vs sc east bengal live updates


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..