ബെംഗളൂരുവിനെയും തകര്‍ത്തു; ഹൈദരാബാദ് പ്ലേ ഓഫിനടുത്ത്


1 min read
Read later
Print
Share

Photo: twitter.com|IndSuperLeague

ബാംബോലിം: ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിയെ തകര്‍ത്ത് ഹൈദരാബാദ് എഫ്‌സി പ്ലേ ഓഫ് ബര്‍ത്തിന് തൊട്ടടുത്ത്.

ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഹൈദരാബാദിന്റെ ജയം. 16-ാം മിനിറ്റില്‍ ജാവിയര്‍ സിവെറിയോയും 30-ാം മിനിറ്റില്‍ ജാവോ വിക്ടറുമാണ് ഹൈദരാബാദിന്റെ ഗോളുകള്‍ നേടിയത്.

എന്നാല്‍ 87-ാം മിനിറ്റില്‍ സുനില്‍ ഛേത്രിയിലൂടെ ബെംഗളൂരു ഒരു ഗോള്‍ തിരിച്ചടിച്ചു. ഐഎസ്എല്ലില്‍ ഛേത്രിയുടെ 50-ാം ഗോളായിരുന്നു ഇത്. ഒരു സമനില ഗോളിനായി ബെംഗളൂരു ശ്രമിച്ചെങ്കിലും ഇന്‍ജുറി ടൈമില്‍ ഹൈദരാബാദ് പ്രതിരോധം ഉറച്ചുനിന്നു.

ജയത്തോടെ 16 മത്സരങ്ങളില്‍ നിന്ന് 29 പോയന്റുമായി ഹൈദരാബാദ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. 23 പോയന്റുള്ള ബെംഗളൂരു മൂന്നാമതുണ്ട്.

Content Highlights: isl 2021-22 hyderabad fc beat bengaluru fc 2-1

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented