Photo: twitter.com/IndSuperLeague
ഫത്തോര്‍ഡ: ഐഎസ്എല്ലില്‍ ഇന്ന് നടന്ന കൊല്‍ക്കത്ത ഡര്‍ബിയില്‍ എടികെ മോഹന്‍ ബഗാന് ജയം. 61-ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയ ഹാട്രിക്ക് നേടിയ കിയാന്‍ നസീരിയുടെ മികവിലാണ് എടികെ ജയം പിടിച്ചത്.
ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് എടികെ തകര്‍ത്തത്. മുന്‍ ഈസ്റ്റ് ബംഗാള്‍ താരമായിരുന്ന ജാംഷിദ് നസീരിയുടെ മകനാണ് കിയാന്‍ നസീരി.
ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ ഗോളുകളെല്ലാം പിറന്നത്.
56-ാം മിനിറ്റില്‍ ഡാരന്‍ സിഡോയലിലൂടെ ഈസ്റ്റ് ബംഗാളാണ് ആദ്യം സ്‌കോര്‍ ചെയ്തത്. അന്റോണിയോ പെരോസെവിച്ചെടുത്ത കോര്‍ണര്‍ മികച്ചൊരു ഷോട്ടിലൂടെ സിഡോയല്‍ വലയിലെത്തിക്കുകയായിരുന്നു.
64-ാം മിനിറ്റില്‍ കിയാന്‍ നസീരിയിലൂടെ മോഹന്‍ ബഗാന്‍ സമനില പിടിച്ചു. 61-ാം മിനിറ്റില്‍ പകരക്കാരനായി കളത്തിലിറങ്ങിയ താരത്തിന്റെ മത്സരത്തിലെ ആദ്യ ടച്ച് കൂടിയായിരുന്നു ഇത്. അത് തന്നെ ഗോളില്‍ കലാശിച്ചു. ലിസ്റ്റന്‍ കൊളാസോയുടെ ക്രോസ് സൗരവ് ദാസ് തടഞ്ഞപ്പോള്‍ പന്ത് ലഭിച്ച കിയാന്‍ സമയമൊട്ടും പാഴാക്കാതെ പന്ത് വലയിലെത്തിക്കുകയായിരുന്നു.
പിന്നാലെ ഇന്‍ജുറി ടൈമില്‍ രണ്ടു ഗോളുകള്‍ കൂടി നേടിയ കിയാന്‍ മോഹന്‍ ബഗാന് അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു.
ജയത്തോടെ 11 മത്സരങ്ങളില്‍ നിന്ന് 19 പോയന്റുമായി എടികെ പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറി.
Content Highlights: ISL 2021-22 Hat-trick hero Kiyan guides ATK Mohun Bagan to victory
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..