ഇന്‍ജുറി ടൈമിന്റെ അവസാന മിനിറ്റില്‍ ഗോള്‍; ഒഡിഷയ്‌ക്കെതിരേ സമനില പിടിച്ച് എഫ്.സി ഗോവ


Photo: PTI

ബാംബോലിം: ഐഎസ്എല്ലില്‍ ചൊവ്വാഴ്ച നടന്ന എഫ്‌സി ഗോവ - ഒഡിഷ എഫ്‌സി മത്സരം സമനിലയില്‍. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി.

ഒരു ഗോളിന് മുന്നില്‍ നിന്ന ഒഡിഷയ്‌ക്കെതിരേ ഇന്‍ജുറി ടൈമിന്റെ അവസാന മിനിറ്റില്‍ നേടിയ ഗോളില്‍ ഗോവ സമനില പിടിക്കുകയായിരുന്നു.

തുല്യ ശക്തികളുടെ പോരാട്ടം കണ്ട മത്സരത്തില്‍ 61-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ജൊനാഥാസ് ക്രിസ്റ്റ്യനാണ് ഒഡിഷയെ മുന്നിലെത്തിച്ചത്. ഹാവിയര്‍ ഹെര്‍ണാണ്ടസിനെ ആല്‍ബര്‍ട്ടോ നൊഗ്വേര ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത ജൊനാഥാസ്, ഗോവ ഗോള്‍ കീപ്പര്‍ നവീന്‍ കുമാറിന് യാതൊരു അവസരവും കൊടുക്കാതെ പന്ത് വലയിലെത്തിച്ചു.

മത്സരം ഒഡിഷ സ്വന്തമാക്കിയെന്ന് ഉറപ്പിച്ച ഘട്ടത്തിലാണ് കബ്രേറയുടെ ക്രോസ് വലയിലെത്തിച്ച് അലക്‌സാണ്ടര്‍ ജെസുരാജ് ഗോവയ്ക്ക് സമനില നേടിക്കൊടുത്തത്.

18 പോയന്റുമായി ഒഡിഷ ഏഴാം സ്ഥാനത്തും 15 പോയന്റുള്ള ഗോവ ഒമ്പതാം സ്ഥാനത്താണ്.

Content Highlights: ISL 2021-22 FC Goa vs Odisha FC match ends in a draw


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented