ഒഡിഷയെ തകര്‍ത്തു; ചെന്നൈയിന്‍ മൂന്നാം സ്ഥാനത്ത്


Photo: twitter.com|IndSuperLeague

മഡ്ഗാവ്: ഐഎസ്എല്ലില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ ഒഡിഷ എഫ്.സിയെ തകര്‍ത്ത് ചെന്നൈയിന്‍ എഫ്.സി.

ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ചെന്നൈയിന്റെ ജയം. ജര്‍മന്‍പ്രീത് സിങ്, മിര്‍ലന്‍ മുര്‍സയെവ് എന്നിവരാണ് ചെന്നൈയിനായി സ്‌കോര്‍ ചെയ്തത്. ഇന്‍ജുറി ടൈമില്‍ ഹാവിയര്‍ ഹെര്‍ണാണ്ടസാണ് ഒഡിഷയുടെ ആശ്വാസ ഗോള്‍ നേടിയത്.

ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ സാധിക്കാതിരുന്നതാണ് ഒഡിഷയ്ക്ക് തിരിച്ചടിയായത്.

മത്സരത്തിന്റെ 23-ാം മിനിറ്റില്‍ തന്നെ ജര്‍മന്‍പ്രീതിലൂടെ ചെന്നൈയിന്‍ മുന്നിലെത്തി. ഒഡിഷ ബോക്‌സിലേക്ക് വന്ന ഒരു ക്രോസ് ഗോള്‍കീപ്പര്‍ കമല്‍ജിത്ത് സിങ് തടഞ്ഞിട്ടത് നേരെ ജര്‍മന്‍പ്രീതിന്റെ മുന്നിലേക്ക്. ബോക്‌സിലുണ്ടായിരുന്ന ഡിഫന്‍ഡര്‍മാരെ വെട്ടിച്ച് താരം പന്ത് വലയിലെത്തിച്ചു. ചെന്നൈയിന്‍ മുന്നില്‍.

പിന്നീട് 63-ാം മിനിറ്റില്‍ മുര്‍സയെവിലൂടെ ചെന്നൈയിന്‍ ലീഡുയര്‍ത്തി. ലാലിയന്‍സുവല ചാങ്‌തെയുടെ പാസില്‍ നിന്ന് ഒരു തകര്‍പ്പന്‍ ഷോട്ടിലൂടെ മുര്‍സയെവ് പന്ത് വലയിലെത്തിക്കുകയായിരുന്നു.

തുടര്‍ന്ന് 85-ാം മിനിറ്റില്‍ ചെന്നൈയിന്‍ മൂന്നാം ഗോളും നേടേണ്ടതായിരുന്നു. ചെന്നൈയിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി പക്ഷേ ലുക്കാസ് ഗിക്കിവിക്‌സ് നഷ്ടപ്പെടുത്തി. വ്‌ളാഡിമിര്‍ കോമാനെതിരായ സെബാസ്റ്റിയന്‍ താങ്മുവാന്‍സാങ്ങിന്റെ ഫൗളിനെ തുടര്‍ന്നായിരുന്നു പെനാല്‍റ്റി. ഗിക്കിവിക്‌സ് എടുത്ത ഷോട്ട് പോസ്റ്റിന്റെ വലത് മൂലയിലേക്ക് ചാടി കമല്‍ജിത് തട്ടിയകറ്റുകയായിരുന്നു.

ഒടുവില്‍ ഇന്‍ജുറി ടൈമിന്റെ അവസാന മിനിറ്റില്‍ ജാവിയര്‍ ഹെര്‍ണാണ്ടസാണ് ഒഡിഷയുടെ ആശ്വാസ ഗോള്‍ നേടിയത്. ഗോള്‍കീപ്പറില്‍ നിന്ന് പന്ത് സ്വീകരിച്ച് മുന്നേറിയ ഹെര്‍ണാണ്ടസ് കിടിലനൊരു ലോങ്‌റേഞ്ചറിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.

ജയത്തോടെ ആറ് മത്സരങ്ങളില്‍ നിന്ന് 11 പോയന്റുമായി ചെന്നൈയിന്‍ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.

Content Highlights: isl 2021-22 chennaiyin fc beat odisha fc 2-1


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


Premium

06:55

കുത്ത് കിട്ടും, ന്നാലും എനിക്കിഷ്ടാ; തേനീച്ച വളർത്താൻ വയസ്സൊക്കെ നോക്കണോ? | The Youngest beekeeper@6

Feb 2, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023

Most Commented