Photo: PTI
പനാജി: പരിശീലകന്‍ അന്റോണിയോ ലോപസ് ഹബാസിനെ പുറത്താക്കി ഐഎസ്എല്‍ ക്ലബ്ബ് എടികെ മോഹന്‍ ബഗാന്‍.
സീസണില്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് നടപടി. സഹപരിശാലകന്‍ മാനുവല്‍ കാസ്‌കല്ലനയ്ക്ക് താത്കാലിക പരിശീലകന്റെ ചുമതല നല്‍കിയതായി ക്ലബ്ബ് പ്രസ്താവനയില്‍ അറിയിച്ചു.
ഐഎസ്എല്ലില്‍ രണ്ടു തവണ കിരീടം നേടുന്ന ആദ്യ പരിശീലകനാണ് ഹബാസ്. ഇത്തവണത്തെ സീസണില്‍ ആറ് മത്സരങ്ങളില്‍ നിന്ന് എട്ടു പോയന്റുമായി ആറാം സ്ഥാനത്താണ് എടികെ.
തുടര്‍ച്ചയായി നാലു മത്സരങ്ങളാണ് വിജയമില്ലാതെ എടികെ പിന്നിട്ടത്. 2014-ലെ ആദ്യ ഐഎസ്എല്‍ സീസണില്‍ കൊല്‍ക്കത്ത ടീമിനെ കിരീടത്തിലെത്തിച്ചത് ഹബാസായിരുന്നു. പിന്നീട് 2019-ലും ടീമിന് കിരീടം നേടിക്കൊടുക്കാന്‍ ഹബാസിനായി.
Content Highlights: isl 2021-22 atk mohun bagan sacked coach antonio lopez habas


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..