Photo: twitter.com|IndSuperLeague
മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ടീം എഫ്.സി. ഗോവയുടെ പരിശീലകസ്ഥാനമൊഴിഞ്ഞ യുവാന്‍ ഫെറാന്‍ഡോയെ എ.ടി.കെ. മോഹന്‍ ബഗാന് പരിശീലകനായി നിയമിച്ചു.
തിങ്കളാഴ്ച അപ്രതീക്ഷിതമായാണ് സ്പാനിഷ് പരിശീലകന് ഗോവന്‍ ക്ലബ്ബില്‍ നിന്നുളള രാജി പ്രഖ്യാപിച്ചത്. മണിക്കൂറുകള്‍ക്കുളളില്‍ ഫെറാന്‍ഡോയെ പരിശീലകനാക്കികൊണ്ടുള്ള എ.ടി.കെയുടെ പ്രഖ്യാപനവും വന്നു.
റിലീസിങ് ക്ലോസ് തുക നല്‍കിയാണ് പരിശീലകനെ കൊല്‍ക്കത്ത ക്ലബ്ബ് സ്വന്തമാക്കിയതെന്നാണ് വിവരം. സഹപരിശീലകന്‍ ക്ലിഫോര്‍ഡ് മിറാന്‍ഡക്ക് എഫ്.സി. ഗോവ താല്‍ക്കാലിക ചുമതല നല്കി.
കഴിഞ്ഞയാഴ്ച എ.ടി.കെ. മോഹന്ബഗാന് പരിശീലക സ്ഥാനത്ത് നിന്ന് അന്റോണിയോ ലോപ്പസ് ഹെബാസ് രാജിവെച്ചിരുന്നു. അതിന് പകരമായിട്ടാണ് ഫെറാന്‍ഡോയെ കൊണ്ടുവന്നത്.
'യുവാനെ നഷ്ടപ്പെട്ടതില്‍ ഞങ്ങള്‍ വളരെ നിരാശരാണ്. ക്ലബ് വിടാനുള്ള അദ്ദേഹത്തിന്റെ തീരുമാനം തികച്ചും അപ്രതീക്ഷിതവും ആശ്ചര്യപ്പെടുത്തുന്നതുമാണ്, പ്രത്യേകിച്ച് സീസണിന്റെ ഈ ഘട്ടത്തില്‍' - ഗോവ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
Content Highlights: isl 2021-22 atk mohun bagan appoints former fc goa coach juan ferrando as their new head coach
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..