Photo: twitter.com/IndSuperLeague
മഡ്ഗാവ്: ഐഎസ്എല്ലില്‍ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ഒഡിഷ എഫ്സിക്കെതിരേ സമനിലയുമായി രക്ഷപ്പെട്ട് എടികെ മോഹന്‍ ബഗാന്.
ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. മത്സരത്തില്‍ പിറന്ന രണ്ടു ഗോളുകളും ആദ്യ 10 മിനിറ്റിനുള്ളിലായിരുന്നു. കളിതുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ റെഡീം തലാങ്ങിലൂടെ ഒഡിഷ മുന്നിലെത്തി. ജെറി നല്കിയ മികച്ചൊരു ക്രോസ് റെഡീം വലയിലെത്തിക്കുകയായിരുന്നു.
മിനിറ്റുകള്‍ക്ക് ശേഷം എടികെയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. ഹ്യൂഗോ ബോമസിനെ സഹില്‍ പന്‍വാര്‍ ബോക്സില്‍ വീഴ്ത്തിയതിനായിരുന്നു റഫറി പെനാല്‍റ്റി സ്പോട്ടിലേക്ക് വിരല്‍ ചൂണ്ടിയത്. കിക്കെടുത്ത ജോണി കൗക്കോ ഇനായാസം പന്ത് അനായാസം വലയിലെത്തിച്ചു.
22-ാം മിനിറ്റില്‍ ഒഡിഷയ്ക്ക് അനുകൂലമായി അടുത്ത പെനാല്‍റ്റി ലഭിച്ചെങ്കിലും ജാവിയര്‍ ഹെര്‍ണാണ്ടസ് കിക്ക് നഷ്ടപ്പെടുത്തി. അരിഡായ് സുവാരസിനെ ടിരി ബോക്സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. ഹെര്‍ണാണ്ടസിന്റെ ഷോട്ട് എടികെ ഗോളി അമരീന്ദര്‍ സിങ് രക്ഷപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് എടികെ ആക്രമണങ്ങളെ ഒഡിഷ വിദഗ്ധമായി പ്രതിരോധിച്ചു. ഇന്‍ജുറി ടീമിലെ ഫൗളിന് റോയ് കൃഷ്ണയ്ക്ക് ചുവപ്പു കാര്‍ഡ് ലഭിച്ചത് എടികെയെക്ക് തിരിച്ചടിയായി.
17 കളികളില്‍ നിന്ന് 31 പോയന്റുള്ള എടികെ മൂന്നാം സ്ഥാനത്താണ്. ഇന്ന് ജയിച്ചിരുന്നെങ്കില്‍ അവര്‍ക്ക് ജംഷേദ്പുരിനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കയറാമായിരുന്നു.
Content Highlights: ISL 2021-22 draw against Odisha FC ATK Mohun Bagan fails to climb second
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..