
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളാഘോഷം | Photo: twitter/isl
ഗോവ: ഐഎസ്എല്ലിലെ നിര്‍ണായക മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വിജയം. ഒന്നിനെതിരേ മൂന്നു ഗോളിന് മുംബൈ സിറ്റിയെ തോല്‍പ്പിച്ചു. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് സെമി പ്രതീക്ഷ സജീവമാക്കി.
നിലവില്‍ 19 മത്സരങ്ങളില്‍ 33 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനത്താണ്. ഇനി ഗോവയ്‌ക്കെതിരായ മത്സരത്തില്‍ സമനില നേടിയാല്‍ കേരളാ ടീമിന് സെമിയിലെത്താം.
ബ്ലാസ്‌റ്റേഴ്‌സിനായി ആല്‍വാരോ വാസ്‌കസ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ സഹല്‍ അബ്ദുല്‍ സമദും ലക്ഷ്യം കണ്ടു. ഡീഗോ മൗറീഷ്യോയാണ് മുംബൈയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.
ജീവന്‍ മരണ പോരാട്ടമായതിനാല്‍ തന്നെ തുടക്കം മുതല്‍ ബ്ലാസ്‌റ്റേഴ്‌സ് ആക്രമണത്തിന്റെ പാതയാണ് സ്വീകരിച്ചത്. മത്സരം തുടങ്ങി 19-ാം മിനിറ്റില്‍ സഹലിലൂടെ ബ്ലാസ്റ്റേഴ്‌സ് ലീഡെടുത്തു. ഈ സീസണില്‍ സഹലിന്റെ അഞ്ചാം ഗോളായിരുന്നു അത്.
ഇതിനുശേഷവും ബ്ലാസ്‌റ്റേഴ്‌സ് ആക്രമണം തുടര്‍ന്നു. 34-ാം മിനിറ്റില്‍ വാസ്‌കസിന്റെ ഒരു വോളി മികച്ച ബ്ലോക്കിലൂടെ മുംബൈ തടഞ്ഞു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ വാസ്‌കസ് പെനാല്‍റ്റിയിലൂടെ ബ്ലാസ്റ്റേഴ്‌സിന്റെ ലീഡുയര്‍ത്തി.
മുംബൈ ഗോള്‍കീപ്പര്‍ നവാസിന്റെ പിഴവില്‍ നിന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഗോള്‍ വന്നത്. നവാസിന്റെ ക്ലിയറന്‍സ് പാളിപ്പോയപ്പോള്‍ അതു നേരെ വന്നത് വാസ്‌കസിന്റെ കാലുകളിലാണ്. കിട്ടിയ അവസരം മുതലെടുത്ത് വാസ്‌കസ് ലീഡ് മൂന്നാക്കി.
71-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മുംബൈ ഒരു ഗോള്‍ തിരിച്ചടിച്ചു. മൗറീഷ്യസ് പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചു. 81-ാം മിനിറ്റില്‍ ലൂണയുടെ ഒരു ഫ്രീ കി്ക്ക് പോസ്റ്റില്‍ തട്ടി മടങ്ങി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..