Photo: indiansuperleague.com
ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോള്‍ എട്ടാംസീസണിന്റെ ലീഗ് റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായി. ജംഷേദ്പുര്‍ എഫ്.സി. കൂടുതല്‍ പോയന്റ് നേടി ലീഗ് വിന്നേഴ്സ് ഷീല്‍ഡ് സ്വന്തമാക്കി.
കോവിഡ് വ്യാപനമുണ്ടായ സീസണായിട്ടും ടീമുകളുടെ പോരാട്ടവീര്യത്തിന് കുറവൊന്നുമുണ്ടായില്ല. തകര്‍പ്പന്‍ മത്സരങ്ങളും മിന്നുന്ന ഗോളുകളും കണ്ടു. കളിയുടെ നിലവാരം ഉയര്‍ന്നു. വിദേശതാരങ്ങളുടെ നിലവാരവും ഉയര്‍ന്നുതന്നെ നിന്നു.
അമരീന്ദറിന്റെ സേവുകള്‍
എ.ടി.കെ. മോഹന്‍ബഗാന്റെ ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിങ്ങിനാണ് കൂടുതല്‍ സേവുകള്‍. 20 കളിയിലായി 55 സേവുകളാണ് താരത്തിനുള്ളത്. ഹൈദരാബാദ് എഫ്.സി.യുടെ ലക്ഷ്മികാന്ത് കട്ടിമണിക്ക് 19 കളിയില്‍നിന്ന് 48 സേവുകളും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മലയാളി ഗോളി മിര്‍ഷാദ് മിച്ചുവിന് 11 കളിയിലായി 45 സേവുകളുമുണ്ട്. ക്ലീന്‍ഷീറ്റുകളുടെ കാര്യത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ പ്രഭ്സുഖന്‍ ഗില്ലിനും ജംഷേദ്പുര്‍ എഫ്.സി.യുടെ ടി.പി. രഹ്നേഷിനും ആറു വീതം ക്ലീന്‍ഷീറ്റുകളുണ്ട്.

ഗോളടിച്ചുകൂട്ടി ഒഗ്ബെച്ചെ
17 കളിയില്‍നിന്ന് 17 ഗോളുകളാണ് ഹൈദരാബാദ് എഫ്.സി.യുടെ നൈജീരിയന്‍ സ്ട്രൈക്കര്‍ അടിച്ചുകൂടിയത്. സൂപ്പര്‍ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ (52) നേടിയ താരമെന്ന നേട്ടവും ഇതിനിടയ്ക്ക് സ്വന്തമാക്കി. 19 കളിയില്‍നിന്ന് 10 ഗോള്‍ വീതം നേടി മുംബൈ സിറ്റിയുടെ ഇഗോര്‍ അംഗുളോയും ജംഷേദ്പുര്‍ എഫ്.സി.യുടെ ഗ്രെഗ് സ്റ്റൂവര്‍ട്ട് എന്നിവര്‍ പിന്നിലുണ്ട്.

ലക്ഷ്യം തെറ്റാതെ വാസ്‌ക്വസ്
ലക്ഷ്യത്തിലേക്കുള്ള ഷോട്ടുകളില്‍ ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് സ്ട്രൈക്കര്‍ അല്‍വാരോ വാസ്‌ക്വസാണ് മുന്നില്‍. 20 കളിയില്‍ 30 ഷോട്ടുകള്‍. ഇത്രയും കളിയില്‍നിന്ന് 28 ഷോട്ടുകളുമായി എ.ടി.കെ.യുടെ ലിസ്റ്റണ്‍ കൊളാസോ രണ്ടാമതും 17 കളിയില്‍ നിന്ന് 28 ഷോട്ടുകളുമായി ഹൈദരാബാദിന്റെ ഒഗ്ബെച്ച മുന്നാമതുമുണ്ട്. മൊത്തം ഷോട്ടുകളില്‍ 73 എണ്ണവുമായി കൊളാസയാണ് മുന്നില്‍.
പാസ് മാസ്റ്റര്‍ ബേഡിയ
എഫ്.സി. ഗോവയുടെ നായകനും സ്പാനിഷ് താരവുമായ എഡു ബേഡിയയാണ് പാസിങ്ങില്‍ മുമ്പന്‍. 16 കളിയില്‍നിന്ന് 1254 പാസുകളുണ്ട്. മുംബൈ സിറ്റിയുടെ അഹമ്മദ് ജാഹു 15 കളിയിലായി 1071 പാസുകളുമായി രണ്ടാംസ്ഥാനത്തും എഫ്.സി. ഗോവയുടെ തന്നെ ആല്‍ബര്‍ട്ടോ നൊഗുവേര 19 കളിയില്‍നിന്ന് 1082 പാസുകളുമായി മൂന്നാമതുമുണ്ട്.
Content Highlights: indian super league 2021-22 analysis after league round
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..