Photo: twitter.com|FCGoaOfficial
പനാജി: യുവന് ഫെറാന്‍ഡോയ്ക്ക് പകരം പുതിയ മുഖ്യ പരിശീലകനെ നിയമിച്ച് ഐ.എസ്.എല്‍ ക്ലബ്ബ് എഫ്.സി. ഗോവ. ഡെറിക്ക് പെരേരയെയാണ് ഗോവ പുതിയ പരിശീലകനായി തിരഞ്ഞെടുത്തത്. നിലവില്‍ എഫ്.സി.ഗോവയുടെ ടെക്നിക്കല്‍ ഡയറക്ടര്‍ കൂടിയാണ് ഇദ്ദേഹം.
അപ്രതീക്ഷിതമായി യുവാന്‍ ഫെറാന്‍ഡോ പരിശീലക സ്ഥാനം രാജിവെച്ചതിനേത്തുടര്‍ന്ന് ഗോവ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. ഗോവ വിട്ട ഫെറാന്‍ഡോ എ.ടി.കെ മോഹന്‍ ബഗാന്റെ പരിശീലകനായി സ്ഥാനമേറ്റു. ഇതോടെ പകുതി സീസണ് പിന്നിട്ട ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഗോവയുടെ സ്ഥിതി കഷ്ടത്തിലായി.
ഫെറാന്‍ഡോയ്ക്ക് പകരം സഹപരിശീലകന്‍ ക്ലിഫോര്‍ഡ് മിറാന്‍ഡയ്ക്ക് താത്കാലിക ചുമതല നല്‍കിയെങ്കിലും അധികം വൈകാതെ ഗോവ പുതിയ പരിശീലകനെ തിരഞ്ഞെടുക്കുകയായിരുന്നു.
മുന്‍ ഇന്ത്യന്‍ താരം കൂടിയായ പെരേര 2017 മുതല്‍ ഗോവന്‍ ടീമിനൊപ്പമാണ്. ഇന്ത്യന്‍ അണ്ടര്‍ 23 ടീമിന്റെ പരിശീലകനായിരുന്ന പെരേര മഹീന്ദ്ര യുണൈറ്റഡിന് ആദ്യമായി ദേശീയ ഫുട്ബോള്‍ ലീഗ് കിരീടം നേടിക്കൊടുത്തു. പുണെ എഫ്.സി, ഡി.എസ്.കെ ശിവാജിയന്‍സ്, ചര്‍ച്ചില്‍ ബ്രദേഴ്സ് എന്നീ ടീമുകളെയും പെരേര പരിശീലിപ്പിച്ചിട്ടുണ്ട്.
Content Highlights: FC Goa announce Derrick Pereira as new head coach
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..