മികച്ച ഫോം തുടര്‍ന്ന് ഹൈദരാബാദ്, ബെംഗളൂരുവിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി


ബര്‍ത്തലോമ്യു ഒഗ്‌ബെച്ചെയാണ് ഹൈദരാബാദിനുവേണ്ടി വലകുലുക്കിയത്.

Photo: twitter.com|IndSuperLeague

ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തരായ ബെംഗളൂരു എഫ്.സിയെ കീഴടക്കി ഹൈദരാബാദ് എഫ്.സി. എതിരില്ലാത്ത ഒരു ഗോളിനാണ് ഹൈദരാബാദിന്റെ വിജയം.

സൂപ്പര്‍ താരം ബര്‍ത്തലോമ്യു ഒഗ്‌ബെച്ചെ ടീമിനായി വിജയഗോള്‍ നേടി. ഈ വിജയത്തോടെ ഹൈദരാബാദ് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. 4 മത്സരങ്ങളില്‍ നിന്ന് ഏഴ് പോയന്റാണ് ടീമിനുള്ളത്. മറുവശത്ത് സീസണിലെ മൂന്നാം തോല്‍വി ഏറ്റുവാങ്ങി ബെംഗളൂരു പോയന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തേക്ക് വീണു. സുനില്‍ ഛേത്രിയടക്കമുള്ള മികച്ച മുന്നേറ്റനിരയുണ്ടായിട്ടും ബെംഗളൂരു നിറംമങ്ങിയ പ്രകടനമാണ് പുറത്തെടുത്തത്. ഹൈദരാബാദിന്റെ സൗവിക് ചൗധരി ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.

മത്സരം തുടങ്ങിയപ്പോള്‍ തൊട്ട് ഹൈദരാബാദ് ആക്രമണ ഫുട്‌ബോളാണ് കാഴ്ചവെച്ചത്. അതിന്റെ ഫലമായി മത്സരത്തിന്റെ ഏഴാം മിനിട്ടില്‍ തന്നെ ഹൈദരാബാദ് ബെംഗളൂരുവിനെതിരേ ലീഡെടുത്തു. ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ താരം കൂടിയായ ബര്‍ത്തലോമ്യു ഒഗ്‌ബെച്ചെയാണ് ഹൈദരാബാദിനുവേണ്ടി വലകുലുക്കിയത്.

ആകാശ് മിശ്രയുടെ മികച്ച പാസ് സ്വീകരിച്ച ഒഗ്‌ബെച്ചെ ബോക്‌സിന് പുറത്തുനിന്ന് തൊടുത്തുവിട്ട ഉഗ്രന്‍ ഷോട്ട് ബെംഗളൂരു പ്രതിരോധതാരം പ്രതിക് ചൗധരിയുടെ കാലിലുരസി വലയില്‍ കയറി. ഇതോടെ ഹൈദരാബാദ് ക്യാമ്പില്‍ ആവേശമുണര്‍ന്നു.

ബെംഗളൂരുവിന്റെ ആക്രമണങ്ങള്‍ വളരെ ദുര്‍ബലമായിരുന്നു. മികച്ച മുന്നേറ്റങ്ങള്‍ നടത്താന്‍ സുനില്‍ ഛേത്രിയ്ക്കും സംഘത്തിനും സാധിച്ചില്ല.

31-ാം മിനിട്ടില്‍ ഒഗ്‌ബെച്ചെ ബെംഗളൂരു ഗോള്‍മുഖത്ത് അപകടം വിതച്ചെങ്കിലും താരത്തിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. പിന്നീട് ആദ്യ പകുതിയില്‍ മികച്ച അവസരങ്ങളുണ്ടായില്ല.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബെംഗളൂരു ആക്രമണം ശക്തമാക്കി . 47-ാം മിനിട്ടില്‍ ബെംഗളൂരുവിന്റെ ക്ലെയിറ്റണ്‍ സില്‍വയുടെ മനോഹരമായ ചിപ്പ് ഷോട്ട് ഹൈദരാബാദ് ഗോള്‍കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണി തട്ടിയകറ്റി.

56-ാം മിനിട്ടില്‍ ഹൈദരബാദ് പോസ്റ്റിന്റെ തൊട്ടുമുന്നില്‍ വെച്ച് സില്‍വയ്ക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും ബെംഗളൂരു താരത്തിന്റെ ദുര്‍ബലമായ ഷോട്ട് കട്ടിമണി കൈയ്യിലൊതുക്കി. 62-ാം മിനിട്ടില്‍ വീണ്ടും മികച്ച അവസരം ലഭിച്ചെങ്കിലും ഇത്തവണയും സില്‍വയെ ഭാഗ്യം തുണച്ചില്ല.

80-ാം മിനിട്ടില്‍ ബെംഗളൂരുവിന്റെ സുരേഷ് വാങ്ജം ഒരു ലോങ്‌ഷോട്ട് ശ്രമിച്ചെങ്കിലും ഗോള്‍കീപ്പര്‍ കട്ടിമണി അത് അനായാസം കൈയ്യിലൊതുക്കി. മത്സരത്തിന്റെ അവസാന സെക്കന്‍ഡുകളില്‍ ബെംഗളൂരുവിന്റെ അജിത് കാമരാജിന് സുവര്‍ണവസരം ലഭിച്ചെങ്കിലും താരത്തിന്റെ കാലിലെത്തും മുന്‍പ് പന്ത് തട്ടിയകറ്റി ഗോള്‍കീപ്പര്‍ കട്ടിമണി വലിയ അപകടം ഒഴിവാക്കി. വൈകാതെ മത്സരം ഹൈദരാബാദ് സ്വന്തമാക്കി.

Content Highlights: Bengaluru FC vs Hyderabad FC ISL 2021-2022 match live updates


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


Roshy augustine

1 min

കുപ്പിവെള്ളം 20 രൂപയ്ക്ക് വാങ്ങുന്നവര്‍ക്ക് ഇതൊക്കെ വലിയ വര്‍ധനയോ?, ആരും പരാതിപ്പെട്ടില്ല- മന്ത്രി

Feb 6, 2023

Most Commented