Photo: twitter.com/IndSuperLeague
ഫത്തോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ ബെംഗളൂരു എഫ്.സി. കീഴടക്കി എ.ടി.കെ. മോഹന്‍ ബഗാന്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മോഹന്‍ ബഗാന്റെ വിജയം. ലിസ്റ്റണ്‍ കൊളാസോയും മന്‍വീര്‍ സിങ്ങും ടീമിനായി സ്കോര്‍ ചെയ്തു.
ഈ വിജയത്തോടെ മോഹന്‍ ബഗാന് സെമിഫൈനല്‍ സാധ്യത സജീവമാക്കി. ഈ വിജയത്തോടെ മോഹന്‍ ബഗാന് 18 മത്സരങ്ങളില്‍ നിന്ന് 34 പോയന്റായി. നിലവില്‍ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ടീം. നാലാമതുള്ള മുംബൈയ്ക്ക് ഇത്രയും മത്സരങ്ങളില്‍ നിന്ന് 31 പോയന്റും അഞ്ചാമതുള്ള കേരള ബ്ലാസ്റ്റേഴ്സിന് 30 പോയന്റുമാണുള്ളത്.
അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ മോഹന്‍ ബഗാന് പ്ലേ ഓഫില്‍ കടക്കും. ബെംഗളൂരു നേരത്തേ സെമി കാണാതെ പുറത്തായിരുന്നു. നിലവില്‍ 19 മത്സരങ്ങളില്‍ നിന്ന് 26 പോയന്റുള്ള ബെംഗളൂരു ആറാം സ്ഥാനത്താണ്.
ഓരോ പകുതിയിലും ഓരോ ഗോള്‍ വീതം നേടിയാണ് മോഹന്ബഗാന് ബെംഗളൂരുവിനെ തകര്‍ത്തത്. ആദ്യപകുതിയുടെ ഇന്‍ജുറി ടൈമില്‍ ലിസ്റ്റണ്‍ കൊളാസോയിലൂടെ ടീം ലീഡെടുത്തു. തകര്‍പ്പന്‍ ഫ്രീകിക്കിലൂടെയാണ് കൊളാസോ ഗോളടിച്ചത്.
ബോക്സിന് വളരെ പുറത്തുനിന്ന് ലഭിച്ച ഫ്രീകിക്ക് തകര്‍പ്പന്‍ ഷോട്ടിലൂടെ കൊളാസോ ഗോള്‍ പോസ്റ്റിന്റെ ഇടത്തേമൂലയിലേക്ക് അടിച്ചിട്ടു. ഗോള്‍കീപ്പര്‍ ശര്‍മ തട്ടിയകറ്റാന്‍ ശ്രമിച്ചെങ്കിലും പന്ത് വലതുളച്ചു. ഈ സീസണിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണിത്.
രണ്ടാം പകുതിയില്‍ 85-ാം മിനിറ്റിലാണ് മന്‍വീര്‍ വലകുലുക്കിയത്. ബെംഗളൂരു താരം രോഹിത് കുമാറിന്റെ പിഴവില്‍ നിന്നാണ് ഗോള്‍ പിറന്നത്. ആളുമാറി പാസ് ചെയ്ത രോഹിത് കുമാറില്‍ നിന്ന് പന്ത് സ്വീകരിച്ച മന്‍വീര്‍ പ്രതിരോധ താരങ്ങളെ കബിളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. ഇതോടെ മോഹന്ബഗാന് വിജയമുറപ്പിച്ചു.
Content Highlights: atk mohun bagan vs bengaluru fc isl 2021-2022 match result
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..