Photo: twitter.com/IndSuperLeague
പനാജി: കോവിഡ് ഭീഷണിയെത്തുടര്‍ന്ന് എ.ടി.കെ. മോഹന്‍ ബഗാന്-ബെംഗളൂരു എഫ്.സി. മത്സരം നീട്ടിവെച്ചു. ഇന്ന് രാത്രി നടക്കേണ്ട മത്സരമാണിത്.
ഇരുടീമുകളിലേയും താരങ്ങള്‍ക്ക് കോവിഡ് പിടിപെട്ടതോടെയാണ് മത്സരം നീട്ടിവെയ്ക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. ബെംഗളൂരു ടീമില്‍ ഈ സീസണില്‍ ഇതാദ്യമായാണ് കോവിഡ് സ്ഥിരീകരിക്കുന്നത്.
മോഹന്ബഗാന് താരങ്ങള്‍ക്ക് നേരത്തേ തന്നെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇക്കാരണത്താല്‍ ഒഡിഷക്കെതിരായ ടീമിന്റെ മത്സരവും മാറ്റിവെച്ചിരുന്നു. നിലവില്‍ ഒന്‍പത് മത്സരങ്ങള്‍ മാത്രം കളിച്ച മോഹന്ബഗാന് പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് 15 പോയന്റാണ് ടീമിനുള്ളത്. 11 മത്സരങ്ങളില്‍ നിന്ന് 13 പോയന്റുള്ള ബെംഗളൂരു ഏഴാം സ്ഥാനത്താണ്.
Content Highlights: ATK Mohun Bagan’s match against Bengaluru FC postponed
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..