Photo: twitter.com/IndSuperLeague
ഫത്തോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ ചെന്നൈയിന്‍ എഫ് സിയെ കീഴടക്കി എ.ടി.കെ മോഹന്‍ ബഗാന്‍ സെമി ഫൈനലില്‍. എതിരില്ലാത്ത ഒരു ഗോളിനാണ് മോഹന്‍ ബഗാന്റെ വിജയം. റോയ് കൃഷ്ണയാണ് ടീമിനായി വിജയഗോള്‍ നേടിയത്.
ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമിലാണ് ഗോള്‍ പിറന്നത്.ഇന്‍ജുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ബോക്‌സിനകത്തേക്ക് കൗകോ നീട്ടിനല്‍കിയ പാസ് സ്വീകരിച്ച റോയ് കൃഷ്ണ മികച്ച ഫിനിഷിലൂടെ പന്ത് വലയിലെത്തിച്ചു. ചെന്നൈയിന്‍ ഗോള്‍കീപ്പര്‍ സമിക് മിത്രയുടെ പിഴവും കൃഷ്ണയ്ക്ക് തുണയായി. റോയ് കൃഷ്ണയുടെ ദുര്‍ബലമായ ഷോട്ട് കൃത്യമായി പ്രതിരോധിക്കുന്നതില്‍ സമിക് പിഴവുവരുത്തി. ഇതോടെ മോഹന്‍ ബഗാന്‍ വിജയമുറപ്പിച്ചു. സമനില ഗോള്‍ നേടാനായി പരിശ്രമിച്ചെങ്കിലും ചെന്നൈയിന് അത് സാധിച്ചില്ല. മോഹന്‍ ബഗാന്റെ ടിറിയാണ് മത്സരത്തിലെ താരം.
ഈ വിജയത്തോടെ മോഹന്‍ബഗാന്‍ പോയന്റ് പട്ടികയില്‍ ഹൈദരാബാദിനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 19 മത്സരങ്ങളില്‍ നിന്ന് 37 പോയന്റാണ് ടീമിനുള്ളത്. അടുത്ത മത്സരത്തില്‍ തോറ്റാല്‍ പോലും മോഹന്‍ ബഗാന്‍ സെമിയിലെത്തും. 18 മത്സരങ്ങളില്‍ നിന്ന് 37 പോയന്റുള്ള ജംഷേദ്പുരാണ് പട്ടികയില്‍ ഒന്നാമത്.
ഷീല്‍ഡ് കപ്പിനായുള്ള പോരാട്ടത്തില്‍ ജംഷേദ്പുരും മോഹന്‍ ബഗാനും കൊമ്പുകോര്‍ക്കും. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ജംഷേദ്പുര്‍ തന്നെ ഷീല്‍ഡ് കപ്പ് സ്വന്തമാക്കും. ലീഗ് മത്സരങ്ങളില്‍ ഒന്നാമതെത്തുന്ന ടീമിനാണ് ഷീല്‍ഡ് കപ്പ് ലഭിക്കുക. കഴിഞ്ഞ വര്‍ഷമാണ് ഇത് ആദ്യമായി ഐ.എസ്.എല്ലില്‍ കൊണ്ടുവന്നത്. അന്ന് മുംബൈ സിറ്റി എഫ്.സിയാണ് കിരീടം നേടിയത്.
ഈ തോല്‍വിയോടെ ചെന്നൈയിന്‍ എഫ്.സി സീസണിലെ എല്ലാ മത്സരങ്ങളും പൂര്‍ത്തിയാക്കി. 20 മത്സരങ്ങളില്‍ നിന്ന് വെറും 20 പോയന്റ് മാത്രമാണ് ടീമിന് നേടാനായത്. അഞ്ച് വീതം ജയവും സമനിലയും നേടിയ ചെന്നൈയിന്‍ പത്ത് മത്സരങ്ങളില്‍ തോറ്റു. നിലവില്‍ പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് മുന്‍ ചാമ്പ്യന്മാര്‍ കൂടിയായ ചെന്നൈയിന്‍.
Content Highlights: atk mohun bagan enter into the semi finals of isl by beating chennaiyin fc


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..