Photo: twitter.com
ഒതുക്കുങ്ങല്‍: ഐ.എസ്.എല്‍ ഫൈനലില്‍ കേരളം ജയിച്ചാലും ഹൈദരാബാദ് ജയിച്ചാലും ഒതുക്കുങ്ങലുകാര്ക്ക് ഇത്തവണ ആവേശം കൂടും.
ഒതുക്കുങ്ങലിലെ ഗ്രൗണ്ടുകളില്‍ പന്ത് തട്ടി കളിച്ചിരുന്ന ഒരാള്‍ ഇത്തവണ ഗോവയില്‍ ബൂട്ടണിയുമ്പോള്‍ ഫൈനല്‍ കാണാനുള്ള ആവേശത്തിലാണ് ഒരു നാട് മുഴുവനും.
.jpg?$p=864322d&&q=0.8)
ഒതുക്കുങ്ങല്‍ ചെറുകുന്ന് സ്വദേശി എ.കെ. അബ്ദുള്‍ റബീഹാണ് ഹൈദരാബാദ് എഫ്.സി.ക്ക് വേണ്ടി ഇത്തവണ ഫൈനലില്‍ കളിക്കുന്നത്. എം.എസ്.പി.ക്ക് വേണ്ടി ജൂനിയര്‍ ഐ ലീഗ്, ബാംഗ്ലൂര്‍ എഫ്.സി. ജൂനിയര്‍ ടീം, കേരള ബ്ലാസ്റ്റേഴ്സ് അണ്ടര്‍ 18 ടീമിലും പിന്നീട് ഐ-ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി റിസര്‍വ് ടീം സെക്കന്റ് ഡിവിഷന് എന്നിവയിലും കളിച്ചിട്ടുള്ള റബീഹ് ബാംഗ്ലൂര്‍ എഫ്.സി.ക്ക് വേണ്ടി ഐ.എസ്.എല്‍. ഫൈനലിലും മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Content Highlights: a k abdul rabeeh from malappuram to play for hyderabad fc against kerala blasters in isl final
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..